അഹമ്മദാബാദ് വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നുവെന്ന്  കോട്ടയം സ്വദേശി ലിജോ നൈനാൻ. വിമാനം തകർന്നുവീണ് അരമണിക്കൂറോളം കഴിയുമ്പോഴും മൃതദേഹങ്ങൾ കത്തുന്ന സ്ഥിതിയായിരുന്നു. കനത്ത പുക മറികടന്നാണ് മൃതദേഹങ്ങൾ മാറ്റിയതെന്നും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ലിജോ മനോരമ ന്യൂസിനോട് പറഞ്ഞു.