വിമാനം തകർന്നുവീണത് ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ്. അപകടത്തിൽ നാല് എം.ബി.ബി.എസ്. വിദ്യാർത്ഥികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു ഡോക്ടറുടെ ഭാര്യയും കൊല്ലപ്പെട്ടു. കൂടാതെ, രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ചുപേരെ കാണാതായിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
രാജ്യത്തെ നടുക്കിയ വിമാനദുരന്തം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെത്തും. വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നാണ് അഹമ്മദാബാദില്‍ സംഭവിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അതിനിടെ ദുരന്തത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അടങ്ങിയ വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് എന്‍.എസ്.ജി സംഘം കണ്ടെത്തി. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണത്തിൽ ഈ ബ്ലാക്ക്ബോക്സ് നിർണായകമാകും. Read Also: ജീവനോടെ ഒരാള്‍; 45കാരന്‍ എമര്‍ജന്‍സി എക്സിറ്റിലൂടെ രക്ഷപ്പെട്ടു
അഹമ്മദാബാദ് വിമാനദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് വിശ്വാസ് കുമാർ രമേഷ് (45) എന്ന ബ്രിട്ടീഷ് പൗരനായ ഇന്ത്യൻ വംശജനാണ്. വിമാനത്തിലെ എമർജൻസി എക്സിറ്റ് വഴിയാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. സീറ്റ് നമ്പർ 11A ആയിരുന്നു ഇദ്ദേഹത്തിന്റേത്. അപകടത്തിൽ സഹോദരനും ഒപ്പമുണ്ടായിരുന്നു.