The Air India Boeing 787 Dreamliner plane that crashed in Ahmedabad on June 12, 2025, flies over Melbourne, Australia, on December 29, 2024, in this handout picture. RYAN ZHANG/via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. MANDATORY CREDIT. NO RESALES. NO ARCHIVES.

  • 265 മരണം സ്ഥിരീകരിച്ചു
  • ബ്ലാക്ക്ബോക്സ് എന്‍എസ്ജി സംഘം കണ്ടെത്തി
  • അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ ഒന്നേകാല്‍ ലക്ഷം ലീറ്റര്‍ വിമാന ഇന്ധനമുണ്ടായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദുരന്തത്തിന്‍റെ വ്യാപ്തി കൂടാന്‍ ഇതാണ് കാരണമെന്നാണ് നിലവിലെ വിലയിരുത്തല്‍. രാത്രിയോടെ അപകട സ്ഥലത്തെത്തിയ അമിത്ഷാ ആശുപത്രിയും സന്ദര്‍ശിച്ചു. പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഉന്നതതലയോഗവും ചേര്‍ന്നിരുന്നു. വലിയ തീയും അത്യുഷ്ണവും അതിജീവിക്കാന്‍ കഴിയാതെ വന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തകര്‍ന്ന വിമാനത്തിന്‍റെ ബ്ലാക് ബോക്സ് എന്‍എസ്ജി സംഘം വീണ്ടെടുത്തതോടെ അപകടത്തിന്‍റെ കാരണമടക്കം വെളിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Also Read: പറവയും ആകാശവും സ്വപ്നം കണ്ടവള്‍; വിശ്വസിക്കാനാവാതെ റോഷ്നിയുടെ ഉറ്റവര്‍

**EDS: GRAB VIA PTI VIDEOS** Ahmedabad: Union Home Minister Amit Shah takes stock of the situation following the Air India plane crash, in Ahmedabad, Thursday, June 12, 2025. The London-bound Air India plane carrying 242 passengers crashed moments after taking off from the Ahmedabad airport. (PTI Photo) (PTI06_12_2025_000325B)

സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ലണ്ടനിലെ ഗാട്വിക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തീ ഗോളമായി നിലംപതിക്കുകയായിരുന്നു. അഹമ്മദാബാദിലെ സിറ്റി സിവില്‍ ആശുപത്രിയില്‍ 265 മൃതദേഹങ്ങള്‍ ഇതിനകം എത്തിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 241 പേര്‍ വിമാനത്തിലുണ്ടായിരുന്നവരും ശേഷിക്കുന്നവര്‍ വിമാനം പതിച്ച മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ എംബിബിഎസ് വിദ്യാര്‍ഥികളും പ്രദേശവാസികളുമാണ്. അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികളാണ് മരിച്ചത്. Read More: ബ്ലാക്ക്ബോക്സ് കണ്ടെത്തി; 265 മരണം ; പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക്

വിമാനാപകടത്തില്‍ നിന്നും ഒരാള്‍ അദ്ഭുതകരമായി രക്ഷപെട്ടിരുന്നു. ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ രമേഷാണ് എമര്‍ജന്‍സി എക്സിറ്റിലൂടെ ചാടി രക്ഷപെട്ടത്. പത്തനംതിട്ട സ്വദേശിയായ രഞ്ജിത ആര്‍. നായരും അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ENGLISH SUMMARY:

Union Minister Amit Shah confirmed that the Air India aircraft that crashed in Ahmedabad had 1.25 lakh litres of fuel onboard, causing the disaster to escalate. A high-level review was held, and the black box has been recovered, raising hope for clarity on the cause.