വര്‍ഷങ്ങള്‍ക്ക് മുമ്പും സമാനമായ വിമാനദുരന്തം നടന്ന ഇടമാണ് അഹമദാബാദ്. 1989ല്‍ നടന്ന അപകടത്തില്‍ 133പേരാണ് മരിച്ചത്. അത്ഭുതകരമായി രക്ഷപ്പെട്ടത് 2 പേര്‍ മാത്രം.

Read Also: നാട്ടുകാര്‍ രക്ഷകരായ കരിപ്പൂര്‍; ചര്‍ക്കി ദാദ്രി ആകാശ കൂട്ടിയിടി; ഇന്ത്യ നടുങ്ങിയ വിമാനദുരന്തങ്ങളിലുടെ

കത്തിയ വിമാനത്തിലുണ്ടായ വിള്ളലിലൂടെ രക്ഷപ്പെട്ട വിനോദ് ത്രിപാഠി തന്‍റെ പുനര്‍ജന്മത്തിന് ശേഷം പറഞ്ഞതിങ്ങനെ..പേടിച്ചുപോയാല്‍ എല്ലാം തീര്‍ന്നു..മനശക്തിയാണ് വലുത്. ഒപ്പമുണ്ടായിരുന്ന പലരും പുറത്തേക്ക് ചാടിയെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ ഏറെ വേദനിപ്പിച്ചു.  37 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 113 അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് തകര്‍ന്നുവീണത്...ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ വിമാനാപകടം. ഗുജറാത്ത് വിദ്യാപീഠത്തിന്‍റെ റജിസ്ര്ടാറായിരുന്ന വിനോദ് ത്രിപാഠി കുട്ടികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുമായാണ് യാത്രതിരിച്ചത്. അപകടത്തില്‍ ശരീരമാസകലം പരുക്കേറ്റിരുന്നു ത്രിപാഠിക്ക്. 

Read Also: മരണത്തിന് മുന്‍പ് ‘ഫാമിലി സെല്‍ഫി’; നൊമ്പരമായി ഡോക്ടറും മക്കളും

അന്ന് ത്രിപാഠിക്കൊപ്പം രക്ഷപ്പെട്ടത്  അശോക് അഗര്‍വാള്‍ എന്ന ബിസിനസുകാരനാണ്. ഭാര്യയ്ക്കും മകനുമൊപ്പം മകന്‍റെ പിറന്നാള്‍ ആഘോഷ ഷോപ്പിങ്ങ് കഴിഞ്ഞു മടങ്ങുകയായിരുന്നു അശോക് അഗര്‍വാള്‍. മകനും ഭാര്യയും അപകടത്തില്‍ മരിച്ചു. 40 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം അഗര്‍വാള്‍ മറവിരോഗത്തിന് ചികിത്സ തേടുകയായിരുന്നു.  

ENGLISH SUMMARY:

Ahmedabad had witnessed a similar aviation tragedy decades ago. In 1989, a devastating plane crash in the city claimed the lives of 133 people, with only two survivors miraculously escaping the disaster.