New Delhi: Women walk under umbrellas on a hot summer day, in New Delhi, Wednesday, June 11, 2025. The India Meteorological Department (IMD) on Monday issued an orange alert for the capital city till Wednesday, warning people to stay cautious and take steps to protect themselves from the ongoing heatwave. (PTI Photo/Kamal Singh) (PTI06_11_2025_000131B)
ഡല്‍ഹിയില്‍ അത്യുഷ്ണം. താപനില പലയിടങ്ങളിലും 45 ഡിഗ്രി കടന്നു. അടുത്ത രണ്ടുദിവസം കൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം തുടരുകയാണ്. രാജസ്ഥാനില്‍ ചിലയിടങ്ങളില്‍ താപനില അന്‍പത് ഡിഗ്രിയോടടുത്തു.
ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നതും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. പ്രത്യേകിച്ച് മുതിർന്നവരും കുട്ടികളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്ന് വൈകുന്നേരം ഡൽഹിയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതൽ, ഉഷ്ണതരംഗം കുറയാന്‍ സാധ്യയുണ്ടെന്നും ശനിയാഴ്ച മുതൽ ഡൽഹിയിലെ താപനിലയില്‍ കുറവുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.