ahmedabad-plane-crash-6

അഹമ്മദാബാദില്‍  യാത്രാവിമാനം തകര്‍ന്നുവീണ് 110 പേര്‍ മരിച്ചതായി ഗുജറാത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 40 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ജീവനക്കാരുമാണ്.ഇന്ന് ഉച്ചയ്ക്ക്  1.38നാണ് അപകടം.

Read Also: വിമാനദുരന്തത്തില്‍ ഉള്ളുലഞ്ഞ് രാജ്യം; കറുപ്പണിഞ്ഞ് എയര്‍ ഇന്ത്യ; തോരാക്കണ്ണീരില്‍ ഗുജറാത്ത്

ടേക്ക് ഓഫിനിടെ പാര്‍പ്പിടമേഖലയില്‍  തകര്‍ന്നുവീഴുകയായിരുന്നു. ആശുപത്രിക്കു മുകളിലേക്കാണ് വിമാനം വീണത്. തകര്‍ന്നത് ലണ്ടന്‍ ഗാറ്റ്‌വിക് എയര്‍ ഇന്ത്യ 171 ഡ്രീംലൈനര്‍. രണ്ടു മലയാളികളുടെ പേര് യാത്രാപ്പട്ടികയിലുണ്ട്. ഇന്ത്യക്കാര്‍ 169, ബ്രിട്ടിഷ് 53, പോര്‍ച്ചുഗീസ് 7, കാനഡ 1, 13 കുട്ടികള്‍, രണ്ട് പി‍ഞ്ചുകുഞ്ഞുങ്ങള്‍. അന്വേഷണങ്ങള്‍ക്ക് വിളിക്കാം: 18005691444

വിമാനം ടേക് ഓഫ് ചെയ്ത ഉടന്‍ താഴുന്നതും വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. 800 അടി മാത്രമാണ് വിമാനം ഉയര്‍ന്നത് . അപായസന്ദേശം എടിസിക്ക് ലഭിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് ഗുരുതരപരുക്ക്. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമാനാപകടത്തെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയുമായും, ആഭ്യന്തര മന്ത്രിയുമായും, പോലീസ് കമ്മീഷണറുമായും സംസാരിച്ചു. വേണ്ട സഹായം നൽകുമെന്ന്  ഉറപ്പ് നൽകി. നിരവധി യാത്രക്കാര്‍ക്ക് പരുക്കെന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിനോദ് വിശ്വനാഥന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്താവളത്തിന് തൊട്ടടുത്താണ് ദുരന്തമുണ്ടായതെന്നും വിനോദ് പറഞ്ഞു.

Read Also: വിമാനത്തില്‍ മലയാളി നഴ്സും; അപകടം യു.കെയിലേക്ക് ജോലിക്ക് പോകുമ്പോള്‍

ENGLISH SUMMARY:

Gujarat media reports that 110 people have died after a passenger aircraft crashed in Ahmedabad. The Air India flight, bound for London from Ahmedabad, crashed into a residential area during takeoff at 1:38 PM today. The aircraft, identified as Air India 171 Dreamliner bound for London Gatwick, reportedly fell over a hospital building shortly after takeoff.