A view shows the rear of an Air India plane following its crash, in Ahmedabad, India, June 12, 2025. CENTRAL INDUSTRIAL SECURITY FORCE VIA X/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. MANDATORY CREDIT. NO RESALES. NO ARCHIVES.
സമയം ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞ് 39 മിനിറ്റ്...ലണ്ടനിലെ ഗാട്ട്വിക്ക് ലക്ഷ്യമാക്കി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും 242 പേരുമായി എയര്‍ ഇന്ത്യയുടെ വിമാനം പറന്നുയര്‍ന്നു. 8200 മണിക്കൂര്‍ വിമാനം പറത്തിയ അനുഭവസമ്പത്തുള്ള ക്യാപ്റ്റന്‍ സുമിത് സബര്‍വാളും ഫസ്റ്റ് ഓഫിസറായി ക്ലൈവ് കുന്ദറും കോക്പിറ്റില്‍. റണ്‍വേ 23 ല്‍ നിന്നും പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് മേയ്ഡേ സന്ദേശമെത്തി. പക്ഷേ പിന്നീട് റേഡിയോ സിഗ്നലുകള്‍ നിശ്ചലം.Also Read: വിമാനദുരന്തത്തില്‍ ഉള്ളുലഞ്ഞ് രാജ്യം; കറുപ്പണിഞ്ഞ് എയര്‍ ഇന്ത്യ
Emergency crews work as smoke rises from the wreckage of a Boeing 787 Dreamliner where the Air India plane crashed in Ahmedabad, India, June 12, 2025. REUTERS/Amit Dave TPX IMAGES OF THE DAY
വിമാനത്താവളത്തിന് തൊട്ടുപുറത്ത് സിവില്‍ ആശുപത്രി കെട്ടിടത്തിനും വീടുകള്‍ക്കും മുകളിലേക്ക് വിമാനം തീഗോളമായി പതിച്ചു. എയര്‍ ട്രാഫിക്ക് കണ്ട്രോളില്‍ നിന്ന് പുറത്തേക്ക് നോക്കിയ ജീവനക്കാര്‍ നടുങ്ങി. ആകാത്തോളം ഉയര്‍ന്ന് കറുത്ത പുകയും അഗ്നിനാളങ്ങളും. പിന്നാലെ ആംബുലന്‍സും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തേക്ക് കുതിച്ചു. Read More: വിമാനത്തില്‍ മലയാളി നഴ്സും; അപകടം യു.കെയിലേക്ക് ജോലിക്ക് പോകുമ്പോള്‍
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് റുപാണി ഉള്‍പ്പടെ 243 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 169 ഇന്ത്യക്കാരും 53 ബ്രിട്ടിഷ് പൗരന്‍മാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കാനഡ പൗരനും വിമാനത്തിലുണ്ടായിരുന്നതായി എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു.
ദുരന്തമറിഞ്ഞ ഉടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി , കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തി. മന്ത്രി സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കേന്ദ്രസേനകള്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളം അടച്ചു. ഇവിടെ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവച്ചിട്ടുണ്ട്. യാത്രക്കാര്‍ക്കായി ഹോട്ലൈന് നമ്പറുകള്‍ എയര്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. നമ്പര്‍: 1800 5691 444.