ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് റുപാണി അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. വിമാനാപകടത്തില്‍ വിജയ് റുപാണിക്ക് ഗുരുതരമായി പരുക്കേറ്റുവെന്ന് അദ്ദേഹത്തിന്‍റെ ഓഫിസും സ്ഥിരീകരിച്ചിട്ടുണ്ട്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട് നിമിഷങ്ങള്‍ക്കുള്ളിലാണ് മെഘാനിനഗറിലെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. യാത്രക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. 230 യാത്രക്കാര്‍ക്ക് പുറമെ രണ്ട് പൈലറ്റുമാരും 10 ക്യാബിന്‍ ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്. Also Read: ടേക്ക് ഓഫിനിടെ മതിലില്‍ ഇടിച്ചു?
Firefighters work at the site of an airplane that crashed in India's northwestern city of Ahmedabad in Gujarat state, Thursday, June12, 2025. (AP Photo/Ajit Solanki)
ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്‍റെ ടെയില്‍ ഭാഗം ഇടിക്കുന്നതും അഗ്നിഗോളമായി നിലത്തേക്ക് പതിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. നിരവധിപ്പേര്‍ക്ക് പരുക്കേറ്റുവെന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫിസറായ വിനോദ് വിജയന്‍ മനോരമന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. പറന്നുയര്‍ന്ന് രണ്ടാം മിനിറ്റിലാണ് വിമാനത്തിന് തീ പിടിച്ചതെന്നും പിന്‍ഭാഗം രണ്ടായി പിളര്‍ന്ന് കത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അഹമ്മദാബാദിലെ സിവില്‍ ആശുപത്രിക്ക് സമീപത്തായാണ് വിമാനം തകര്‍ന്നുവീണത്. കനത്ത പുകപടലങ്ങള്‍ ദൂരെ നിന്ന് തന്നെ ദൃശ്യമാണെന്നും ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നു. പറന്നുയര്‍ന്നതിന് പിന്നാലെ സംഭവിച്ച സാങ്കേതിക പിഴവാണോ വന്‍ദുരന്തത്തിലേക്ക് നയിച്ചതെന്ന സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. 825 അടി ഉയരെ എത്തിയതിന് പിന്നാലെയാണ് വിമാനം തീ പിടിച്ച് കത്തിയമര്‍ന്നത്. സീനിയര്‍ പൈലറ്റുമായ സുമിത് സബര്‍വാളാണ് വിമാനം പറത്തിയിരുന്നത്. 90 അംഗ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.