അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പറന്നുയര്‍ന്നതിന് പിന്നാലെ കത്തിയമര്‍ന്ന വിമാനത്തില്‍ മലയാളികളുമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പ്പെട്ടവരില്‍ 12 കുട്ടികളുണ്ടെന്നും സ്ഥിരീകരിച്ചു. ഇവരില്‍ രണ്ടുപേര്‍ പിഞ്ചുകുഞ്ഞുങ്ങളാണ്. 110 മൃതദേഹങ്ങള്‍ കണ്ടെടുത്തായി ഗുജറാത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിലുണ്ടായിരുന്നവരില്‍ 169 പേര്‍ ഇന്ത്യക്കാരാണ്. 53  ബ്രിട്ടീഷ് പൗരന്‍മാരും  ഏഴ് പോര്‍ച്ചുഗീസ് പൗരന്‍മാരും ഒരു കാനഡ പൗരനുമുണ്ടായിരുന്നുവെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. മൃതദേഹങ്ങളില്‍ പലതും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 

Rescuers work at the site of an airplane that crashed in India's northwestern city of Ahmedabad in Gujarat state, Thursday, June12, 2025. (AP Photo/Ajit Solanki)

Read Also: മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍, 7 വിമാനങ്ങൾ റദ്ദാക്കി; ദുരന്ത ദൃശ്യം പുറത്ത്

അഹമ്മദാബാദ് സിവില്‍ ആശുപത്രിക്ക് മുകളിലേക്കാണ് വിമാനം പതിച്ചത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്‍റെ ടെയില്‍ ഭാഗം ഇടിക്കുന്നതും അഗ്നിഗോളമായി നിലത്തേക്ക് പതിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. നിരവധിപ്പേര്‍ക്ക് പരുക്കേറ്റുവെന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫിസറായ വിനോദ് വിജയന്‍ മനോരമന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. 


Read Also: ആദ്യ മിസ് കേരള, തിരക്ക് പിടിച്ച നായിക ; സാന്താക്രൂസില്‍ തീഗോളമായ വിമാനത്തില്‍ എരിഞ്ഞമര്‍ന്നു; റാണി ചന്ദ്രയെ ഓര്‍ക്കുമ്പോള്‍..

ENGLISH SUMMARY:

Air India’s London-bound flight from Ahmedabad crashed after takeoff. Malayalis, 13 children among victims. 110 bodies recovered, airport shut down.