സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള മോഡല്‍ അഞ്ജലി വെര്‍മോറയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഇരുപത്തിമൂന്നുകാരിയായ അഞ്ജലിയെ അത്വയിലെ വീട്ടിനുളളിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള മോഡലാണ് അഞ്ജലി.
മാനസിക സമ്മര്‍ദം മൂലമാണ് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഞ്ജലിയും മരണത്തിന് മുമ്പുള്ള ദിവസം അഞ്ജലി പങ്കുവച്ച റീലും യുവതി കടുത്ത മാനസിക സമര്‍ദത്തിലായിരുന്നുവെന്ന സൂചനകള്‍ നല്‍കുകയാണ്. 'ഇന്ന് ഞാന്‍ തിരിച്ചറിഞ്ഞു, ഞാന്‍ നിനക്ക് ഒന്നുമല്ലെന്ന്', എന്നാണ് അവസാനം അഞ്ജലി പങ്കുവച്ച റീലുകളിലൊന്നില്‍ പറയുന്നത്.
'എന്തൊക്കെ നഷ്ടപ്പെട്ടാലും പ്രശ്നമില്ല, എന്നാല്‍ സ്നേഹം നഷ്ടമായാല്‍ അത് വേദനിപ്പിക്കും' എന്നാണ് മറ്റൊരു റീലിലെ വാചകങ്ങള്‍. അഞ്ജി എല്ലാ ദിവസവും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലും വിഡികോള്‍ പങ്കുവക്കുമായിരുന്നു. 37000 ആളുകളാണ് യുവതിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.
അഞ്ജലിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. അന്വേഷണം ആരംഭിച്ചെന്നും കുടുംബാംഗങ്ങളെ ചോദ്യംചെയ്യുന്നതും അഞ്ജലിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതുമുള്‍പ്പെടെയുളള നടപടികളിലേക്ക് കടന്നെന്നും പൊലീസ് അറിയിച്ചു.