ഛത്തീസ്ഗഡിലെ ബിജാപൂരില്‍ മുതിര്‍ന്ന മാവോയിസ്റ്റ് കമാന്‍ഡറെ സുരക്ഷാസേന വധിച്ചു. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്‍റെ കേന്ദ്ര കമ്മിറ്റി അംഗമായ സുധാകര്‍ റെഡ്ഡിയെയാണ് സേന വധിച്ചത്. ഇയാളുടെ തലയ്ക്ക് 50 ലക്ഷം രൂപ വിലയിട്ടിരുന്നു. എ.കെ. 47 തോക്ക് അടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജാപൂരിലെ ഇന്ദ്രാവതി ദേശീയ ഉദ്യാനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡ് പൊലീസിന് കീഴിലെ സ്പെഷല്‍ ടാക്സ് ഫോഴ്സും ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ് ജവാന്‍മാരും സിആര്‍പിഎഫിന്‍റെ കോബ്രാ കമാന്‍ഡോകളുമാണ് മാവോയിസ്റ്റുകളെ നേരിട്ടത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് സിപിഐ– മാവോയിസ്റ്റിന്‍റെ ജനറല്‍ സെക്രട്ടറി ബസവരാജുവിനെ സേന വധിച്ചത്