ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും, ഭാര്യ ഉഷാ വാന്‍സും മക്കളും ഇന്ത്യയിലേക്ക് വന്നത്. നമ്മുടെ പ്രധാനമന്ത്രി അവരെ സ്വീകരിച്ചു, സല്‍ക്കരിച്ചു സന്തോഷിപ്പിച്ച് യാത്രയാക്കി. അവിടെച്ചെന്നിട്ട് മക്കളോട് ഉഷാ വാന്‍സ് ചോദിച്ചു മോദി എങ്ങനെ? മക്കള്‍ക്ക് ഇഷ്ടപ്പെട്ടോ എന്ന്...കുട്ടികളുടെ മറുപടിയാണ് മാസ് .
ഇന്ത്യയില്‍ വന്നു, കറങ്ങി, ഫുഡടിച്ചു തിരിച്ച് പോയി.ഇന്ത്യയിലേക്കുള്ള യാത്രയെപ്പറ്റി മനസില്‍ നിന്ന് വന്ന വാക്കുകളാണ് ഉഷാ വാന്‍സ് സമൂഹമാധ്യമത്തില്‍ ഇട്ടത്. ട്രിപ്പ് ഒാഫ് ലൈഫ് ടൈം എന്നാണ് ഇന്ത്യാ സന്ദര്‍ശനത്തെപ്പറ്റി ഉഷയുടെ വാക്കുകള്‍. തിരികെ അമേരിക്കയിലെത്തി യാത്രാ ഓര്‍മകള്‍ അയവിറക്കവെ ഉഷ മക്കളോടൊരു ചോദ്യം. ഇന്ത്യ ഇഷ്ടപ്പെട്ടോ.. ആ ഇഷ്ടപ്പെട്ടു എന്ന് മക്കള്‍. പ്രൈം മിനിസ്റ്ററെ ഇഷ്ടായോ... ഹൗ ഇസ് ഹീ... ഹീ ഇസ് എ ഗ്രാന്‍റ് ഫാദര്‍... കുട്ടികള്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു. ചെറുതായൊന്ന് പരിഭ്രമിച്ച ഉഷ കുട്ടികളെ തിരുത്താന്‍ നോക്കി..ഏയ് നോ... അദ്ദേഹം നമ്മളെ നല്ല രീതിയില്‍ സ്വീകരിച്ചില്ലേ, നിങ്ങളെ അദ്ദേഹത്തിന്റെ വീടൊക്കെ ചുറ്റിക്കാണിച്ചില്ലേ, മയിലുകളേയും ആനയേയും കാട്ടിത്തന്നില്ലേ... എന്നിട്ട് ഇങ്ങനെയാണോ അഭിപ്രായം ന്ന് ചോദിച്ചു. അതൊക്കെ ശരിതന്നെ,പക്ഷെ മോദി ഈസ് ലൈക്ക് എ ഗ്രാന്‍റ് ഫാദര്‍. കര്‍ത്താവേ പെട്ടല്ലോ എന്നൊരു തോന്നല്‍ ഉഷാ വാന്‍സിന്. പിന്നെ ഒരു ന്യായീകരണം പറഞ്ഞ് വെച്ചു. മോദിയെ കുട്ടികള്‍ക്ക് ഏറെ സ്നേഹം തന്നെയാണ്, പിന്നെ അന്ന് യാത്രയുടെ ഒരു ക്ഷീണവും ഉറക്കം നഷ്ടപ്പെട്ടതും ഒക്കെ ഉണ്ടായിരുന്നേ. മാത്രല്ല അവര് നോക്കുമ്പോ ഒരു ഇന്ത്യന്‍ മാന്‍, നരച്ച താടിയും, നരച്ച മുടിയും ഒക്കെ ആയിട്ട് .. അതുകൊണ്ടാണ് മക്കള്‍സ് പ്രധാനമന്ത്രിയെ അപ്പൂപ്പന്‍ കാറ്റഗറിയില്‍പ്പെടുത്തിയത് എന്നാണ് ഉഷാ വാന്‍സ് പറയുന്നത്. എന്നിട്ട് പതുക്കെ റൂട്ട് മാറ്റി, ഇവിടത്തെ ഭക്ഷണം ആളുകള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം, പ്രത്യേകിച്ച് അപ്പൂപ്പന്‍മാരും കൊച്ചുമക്കളും തമ്മിലുള്ളത് അതൊന്നും അവര്‍ക്ക് കാണാനേ പറ്റിയിട്ടില്ലായിരുന്നു. ഈ യാത്ര ജീവിതത്തിന്റെ മറ്റൊരു അതിമനോഹര ക്യാന്‍വാസ് അവര്‍ക്ക് കാട്ടിക്കൊടുത്തു എന്നൊക്ക ഒരു പറച്ചില്‍.. ഉവ്വുവ്വ് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നൈസായിട്ട് അപ്പൂപ്പന്‍ വൈബാക്കിട്ട് പിന്നൊരു പുകഴ്ത്തല്‍. മനസിലായി എന്ന് സോഷ്യല്‍ മീഡിയ കമന്റിട്ടത് ഉഷ കണ്ടുകാണാന്‍ വഴിയില്ല. ഉവ്വോ....