രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,758 കടന്നു . 24 മണിക്കൂറിനിടെ 64 പുതിയ രോഗികള്‍. ഒരു മരണം. രോഗികളില്‍ 37% കേരളത്തിലാണ്.
രാജ്യത്ത് ഇതുവരെ മരിച്ചവരെല്ലാം പ്രായമായവരും മറ്റു രോഗങ്ങൾ ഉള്ളവരും ആണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
രോഗബാധ കൂടുതലുള്ള ഇടങ്ങളിൽ സ്വീകരിച്ചിട്ടുള്ള പ്രതിരോധ മാർഗങ്ങളും ചികിത്സാ സജ്ജീകരണങ്ങളും ഉൾക്കൊള്ളുന്ന വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.