indian-sailors

TOPICS COVERED

പായ്‌വഞ്ചിയിൽ ലോകം ചുറ്റി ചരിത്രം കുറിച്ച് രണ്ടു വനിതാ നാവികർ. ഗോവയിലെ മോൾജെട്ടിയിൽ തിരിച്ചെത്തിയ നാവികസേനയിലെ ലഫ്റ്റനന്‍റ് കമാൻഡർമാരെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സ്വീകരിച്ചു. രാജ്യത്ത് ഇത്തരം നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ ജോഡിയാണിവർ. 25,000 നോട്ടിക്കൽ മൈൽ സമുദ്രത്തിലൂടെ സഞ്ചരിച്ചു തിരിച്ചെത്തിയ രണ്ടുപേരിൽ ഒരാൾ മലയാളിയാണ്.

സമുദ്രത്തിലൂടെ 4,700 കിലോമീറ്റർ സഞ്ചരിച്ചാണ് നാവികസേന ലഫ്റ്റനെൻറ് കമാൻഡർമാരായ ഇരുവരും മടങ്ങിയെത്തിയത്. ഓപ്പറേഷൻ സിന്ദൂറിന്‍റെ സമയത്ത് ഈ രണ്ടുപെണ്മക്കൾ രാജ്യത്തിന്‍ഖെ അഭിമാനം ഉയത്തിപ്പിടിച്ചെന്ന് പ്രതിരോധമന്ത്രിരാജ്‌നാഥ് സിങ് പറഞ്ഞു. 

എട്ടുമാസം നീണ്ട യാത്രയിൽ നാലുതുറമുഖങ്ങളിൽ മാത്രമാണ് പായ്വഞ്ചി അടുപ്പിച്ചത്. 3 മഹാസമുദ്രങ്ങളും,  കേപ്പ് ഓഫ് ഗുഡ് ഹോപ്പ് അടക്കം മൂന്നു മുനമ്പുകളും ഇവർ പിന്നിട്ടു. ലോകത്തെ ഏത് കരയിൽ നിന്ന് അളന്നാലും ഏറ്റവും അകലെയുള്ള പ്രദേശം ആയ പോയിന്റ് നിമോയും ഇവർ പിന്നിട്ടു. ലോകം ചുറ്റുന്നതിനിടയിൽ സന്ദർശിച്ച

ഓസ്ട്രേലിയയും ന്യൂസീലൻഡുമെല്ലാം ഇവർക്ക് വൻ  വരവേൽപ്പ് ലഭിച്ചു.

നാവിക സാഗർ പരിക്രമ രണ്ട് എന്ന പേരിലായിരുന്നു ദൗത്യം. പായ്ക്കപ്പലിൽ ഏകാംഗ സമുദ്രപരിക്രമണം പൂർത്തിയാക്കിയ ഗോൾഡൻ ഗ്ലോബ് റേസ് വിജയി കമാൻഡർ അഭിലാഷ് ടോമിയാണ് ദിൽനയുടെയും രൂപയുടെയും പ്രധാന പരിശീലകൻ. ദിൽന കോഴിക്കോട് സ്വദേശിനിയും രൂപ പോണ്ടിച്ചേരികാരിയും ആണ്.

വനിതാ നാവികസേനാംഗങ്ങളുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ പര്യടനമാണിത്.

2017ൽ നടന്ന ആദ്യത്തെ നാവിക സാഗർ പരിക്രമയിൽ ആറംഗ വനിതാസംഘം പായ്ക്കപ്പലിൽ ലോകം ചുറ്റിയെത്തിയിരുന്നു.  

ENGLISH SUMMARY:

Two Indian Navy Lieutenant Commanders made history by becoming the first Indian women duo to circumnavigate the globe in a sailboat. After covering 25,000 nautical miles, they returned to Goa's Mormugao Port, where Defence Minister Rajnath Singh welcomed them. One of the officers hails from Kerala.