മംഗളൂരുവിൽ വീണ്ടും കൊലപാതകം. യുവാവിനെ ബൈക്കിൽ എത്തിയ സംഘം വെട്ടിക്കൊന്നു. കൊലത്തമജലു സ്വദേശി അബ്ദുൾ റഹീം ആണ് മരിച്ചത്. ബൻത്വാളിലെ ഇറകോടി എന്ന സ്ഥലത്ത് വൈകീട്ട് അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നത്. പിക്കപ്പ് ഡ്രൈവർ ആയിരുന്ന റഹീമിനോട് മണൽ ലോഡുമായി എത്താൻ ഒരു സംഘം ആളുകൾ ആവശ്യപെടുകയായിരുന്നു. മണൽ ഇറക്കുന്നതിനിടെ ബൈക്കിൽ എത്തിയ സംഘം വടിവാൾ ഉപയോഗിച്ച് ദേഹമാസകലം വെട്ടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നഷാഫിയെന്നയാൾക്കും വെട്ടേറ്റു.
കൊലയ്ക്ക് പിന്നിൽ തീവ്രഹിന്ദു സംഘടനകൾ എന്നാണ് ആരോപണം. റഹീമിന്റെ മൃതദേഹം സൂക്ഷിച്ച സ്വകാര്യ ആശുപത്രിക്ക് മുന്നിൽ രാത്രി സംഘർഷമുണ്ടായി. തുടർന്ന് മംഗളൂരു നഗരത്തിലും ദക്ഷിണ കന്നഡ ജില്ലയിലും ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുണ്ടയും ബജ്റങ്ദള്‍ നേതാവുമായ സുഹാസ് ഷെട്ടി കൊലപാതകത്തിന് പ്രതികാരമാണ സൂചനയെ തുടർന്ന് മംഗളുരുവിൽ സുരക്ഷ ശക്തമാക്കി.