ഇന്ത്യാ– പാക് സംഘര്‍ഷത്തില്‍ അയവുവന്നെങ്കിലും പാക്കിസ്ഥാനും യുദ്ധത്തില്‍ അവരെ സഹായിച്ചവര്‍ക്കുമെതിരെ വന്‍ബഹിഷ്കരണാഹ്വാനമാണ് രാജ്യത്തെങ്ങും. പാക് ഉല്‍പന്നങ്ങളുടെ ഇറക്കുമതി സര്‍ക്കാര്‍ തന്നെ നിരോധിച്ചിരിക്കുകയാണ് . പാക്കിസ്ഥാനിലെ സ്ഥലനാമങ്ങള്‍ ഉപയോഗിച്ചിരുന്നിടങ്ങളിലെല്ലാം അത് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നിര്‍ബന്ധിച്ചും അല്ലാതെയും നടക്കുന്നു.

ഹൈദരാബാദിലെ കറാച്ചി ബേക്കറിക്കെതിരെ ആക്രണമുണ്ടായപ്പോള്‍ ഞങ്ങള്‍ ഇന്ത്യാക്കാരാണെന്ന് ഉടമകള്‍ക്ക് ആണയിടേണ്ടിയും വന്നു. ഇതിനിടെ രാജസ്ഥാനിലെ ഒരു മധുരപലഹാര കടയുടമയുടെ നിലപാട് ഒരു പടികൂടി കടന്നാണ് . കടയിലെ ഏറ്റവും വില്‍ക്കുന്ന പലഹാരങ്ങളിലൊന്നായ മൈസൂര്‍ പാക്കിന്‍റെ പേരിനൊടുവിലെ പാക്ക് ഉടമയ്ക്ക് അത്ര രസിച്ചില്ല . കന്നഡയില്‍ പാക്ക് എന്നാല്‍ മധുരമെന്ന് അര്‍ഥം . എന്നാല്‍ പാക്കിനോടുള്ള ദേഷ്യം മൂത്ത് ഉടമ മൈസൂര്‍ പാക്കിന്‍റെ പേര് മൈസൂര്‍ ശ്രീയെന്നാക്കി മാറ്റി.

തന്‍റെ കടയില്‍ ഇനി മൈസൂര്‍ ശ്രീ മാത്രമേ വില്‍ക്കൂ എന്ന് ബോര്‍ഡും സ്ഥാപിച്ചു പേരിനൊപ്പം പാക്കുള്ള മറ്റ് പലഹാരങ്ങളുടെ പേരും മാറ്റിയിട്ടുണ്ട്. മോട്ടീ പാക്കിനെ മോട്ടീ ശ്രീ ആക്കി. ഗോണ്ഡ് പാക്ക് ഗോണ്ഡ് ശ്രീ ആയി. വെറൈറ്റി പേര് ആയതോടെ ദേശസ്നേഹമുള്ളവര്‍ തന്‍റെ മധുരങ്ങള്‍ കുടുതലായി വാങ്ങുമെന്നാണ് ഉടമയടെ അവകാശ വാദം.

ENGLISH SUMMARY:

Amid rising anti-Pakistan sentiment, a sweet shop owner in Rajasthan renamed one of his best-selling sweets, Mysore Pak, to "Mysore Shri." Though "Pak" means sweet in Kannada, the name reminded him of Pakistan, prompting the change.