വഖഫ് എന്നത് ഇസ്‍ലാമിക ആശയമാണെന്നും, ഇസ്‍ലാമിന്റെ അനിവാര്യ ഘടകമല്ലെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. വഖഫ് ഭേദഗതിയിൽ ഇടക്കാല ഉത്തരവ് നൽകരുതെന്ന് കേന്ദ്രസർക്കാർ വാദിച്ചു. ഹര്‍ജികളില്‍ നാളെയും വാദം തുടരും. നാലുമണിക്കൂർ നീണ്ട വാദമാണ് സുപ്രീംകോടതിയിൽ നടന്നത്.
വഖഫ് ബോർഡിൽ അമുസ്‍ലിങ്ങള്‍ ഉൾപ്പെടുന്നതിൽ ഹർജിക്കാരുടെ ആശങ്കകൾ സർക്കാർ തള്ളി. വഖഫ് ബോർഡ് മതനിരപേക്ഷമാണ്. മതപരമായ കാര്യങ്ങളിൽ ഇടപെടുന്നില്ല. ഭരണപരമായ കാര്യങ്ങളിൽ മാത്രമേ ഇടപെടുന്നുള്ളൂ. അതുകൊണ്ടുതന്നെ അമുസ്‌ലിങ്ങൾ ഉൾപ്പെടുന്നതിൽ തെറ്റില്ല. മുസ്‍ലിങ്ങളായ ആളുകൾ ബില്ലിന്റെ ഗുണഭോക്തക്കളായി മാറുമെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു.
വഖഫ് ഭേദഗതി ബില്‍ പാസാക്കുകയല്ല ചെയ്തത്, മറിച്ച് സംയുക്ത പാര്‍ലമെന്‍ററി സമിതി 96 സിറ്റിങ്ങുകള്‍ നടത്തി, ലക്ഷക്കണക്കിന് നിവേദനങ്ങള്‍ പരിശോധിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വരും വരെ ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. നാളെ വാദത്തിന് അരമണിക്കൂർ കൂടി സർക്കാരിനു നൽകും. ശേഷം മറുപടി വാദത്തിന് ഒരു മണിക്കൂർ ഹർജിക്കാർക്ക് നൽകും.