കേണല്‍ സോഫിയ ഖുറേഷി, വിജയ് ഷാ
കരസേനാ ഉദ്യോഗസ്ഥ കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷായ്‌ക്കെതിരെ വ്യാപക പ്രതിഷേധം. ബിജെപി തനിനിറം കാണിക്കുന്നുവെന്ന് കോണ്‍ഗ്രസും ബിജെപിയുടെ യഥാര്‍ഥ മുഖം പുറത്തായെന്ന് തൃണമൂല്‍ കോണ്‍ഗ്രസും വിമര്‍ശിച്ചു. മന്ത്രിയെ പുറത്താക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
‘ഭീകരവാദികളുടെ സഹോദരി’ ഓപ്പറേഷന്‍ സിന്ദൂരിന്‍റെ മുന്‍നിരയിലുള്ള കരസേനാ ഉദ്യോഗസ്ഥ സോഫിയ ഖുറേഷിയെ ബിജെപി മന്ത്രി വിജയ് ഷാ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ന്നതോട പ്രസംഗത്തെ വളച്ചൊടിച്ചതാണെന്ന് മന്ത്രിയുടെ വിശദീകരണം. രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ സോഫിയ ഖുേറഷിയുടെ കുടുംബത്തിന്‍റെ മതം ചികയുന്നത് അങ്ങേയറ്റം അപലപനീയമെന്ന് കോണ്‍ഗ്രസ്. പ്രസ്താവന നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഷാഫി പറമ്പില്‍ എംപി.
വിജയ് ഷായുടേത് വിഷലിപ്തമായ വിദ്വേഷ പ്രസംഗമെന്ന് സിപിഎം. പ്രസംഗം നടത്തുമ്പോൾ വേദിയിലുള്ള ബിജെപി നേതാക്കൾ അട്ടഹസിച്ച് ചിരിച്ചുവെന്നും ജോണ്‍ ബ്രിട്ടാസ് എംപി. മധ്യപ്രദേശിലെ മന്ത്രിയുടെ പരാമര്‍ശത്തില്‍ ബിജെപി ഉന്നത നേതൃത്വം മൗനം പാലിക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കര്‍ശന നടപടി വേണമെന്ന് പാര്‍ട്ടി എംപി സാഗരിക ഘോഷ് ആവശ്യപ്പെട്ടു.