യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളിൽ  ചെറിയ പെരുന്നാൾ വെള്ളിയാഴ്ച ആഘോഷിക്കും. ഒമാനും ചൊവ്വാഴ്ച്ചയാണ് പെരുന്നാള്‍. ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ വ്രതാനുഷ്ഠാനം 30 പൂർത്തിയാക്കി മറ്റന്നാൾ ഈദുൽഫിത്ർ ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതിയും യുഎഇ ചന്ദ്രദർശന സമിതിയും അറിയിച്ചു. പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകളിൽ നാളെ മുതൽ നാല് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും.ആഘോഷങ്ങളെ വരവേൽക്കാൻ രാജ്യത്തെ പള്ളികളിൽ ഒരുക്കങ്ങൾ പൂർത്തിയായെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇത്തവണ പെരുന്നാൾ നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Eid al-Fitr celebrations in UAE and Gulf countries will begin on Friday, marking the end of Ramadan. The decision follows the non-sighting of the Shawwal moon, leading to the completion of 30 days of fasting.