Srinagar: Students head to their school as educational institutions reopen in non-border districts of Jammu and Kashmir after remaining closed for nearly a week due to India-Pakistan tensions, in Srinagar, Tuesday, May 13, 2025. (PTI Photo/S Irfan) (PTI05_13_2025_000010B)
ജമ്മുകശ്മീരില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ തുറന്നു. ജമ്മുവിലെ അതിര്‍ത്തിയൊഴികെയുള്ള പ്രദേശങ്ങളിലെ സ്കൂളുകളാണ് തുറന്നത്. അതിര്‍ത്തിയിലെ ജില്ലകളില്‍ മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. എല്ലാവരും വീടുകളിലേക്ക് മടങ്ങണമെന്നും ആവശ്യമായ സഹായം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഈ മാസം 19ന് വിദേശകാര്യ പാര്‍ലമെന്‍ററി കമ്മിറ്റി യോഗം ചേരും. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി സ്ഥിതിഗതികള്‍ അറിയിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മറ്റു രാജ്യങ്ങളിലെ മിലിറ്ററി അറ്റാഷെമാരുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വൈകുന്നേരം മൂന്നരയ്ക്ക് ഡല്‍ഹിയിലുള്ള അറ്റാഷെമാരോട് പാക്കിസ്ഥാന്‍റെ സമീപനം വിവരിക്കും.
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചു. നിരീക്ഷണ ഡ്രോണുകളാണ് ജമ്മുവില്‍ ഉള്‍പ്പടെ ഇന്നലെ രാത്രിയില്‍ എത്തിയതെന്നും വെടിവയ്പോ, ഷെല്ലാക്രമണമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി. പാക് നീക്കം സൈന്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ആക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് അമൃത്സര്‍, ലേ, ജമ്മു, ജോധ്പുര്‍, ശ്രീനഗര്‍, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍കാലികമായി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും നിര്‍ത്തിവച്ചിട്ടുണ്ട്.