modi-nawas

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീടിന് ബോംബിടാന്‍ ആഹ്വാനം ചെയ്ത യുവാവ് പൊലീസ് പിടിയില്‍. ഇന്‍സ്റ്റഗ്രാം വഴിയാണ് കര്‍ണാടക സ്വദേശിയായ നവാസ് എന്ന യുവാവ് ആക്രമണത്തിന് ആഹ്വാനം ചെയ്തത്. എന്തുകൊണ്ടാണ് പാക്കിസ്ഥാന്‍ മോദിയുടെ വീടിന് ബോംബിടാത്തത് എന്നാണ് നവാസ് വിഡിയോയിലൂടെ ചോദിച്ചത്. വിഡിയോ ഷെയര്‍ ചെയ്ത് ചുരുക്കം സമയംകൊണ്ടു തന്നെ ബെംഗളൂരു പൊലീസ് നവാസിനെ പൊക്കി. 

ബന്ദേപാളയയിലുള്ള പി.ജിയില്‍ നിന്നാണ് നവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇലക്ട്രോണിക് സിറ്റി സ്വദേശിയായ നവാസ് ഇവിടെ കമ്പ്യൂട്ടര്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. നിലവില്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് നവാസുള്ളത്. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ മുന്‍പൊരു ലഹരിക്കേസുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇങ്ങനെയൊരു വിഡിയോ നവാസ് സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാനുള്ള സാഹചര്യത്തെക്കുറിച്ച് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

പഹല്‍ഹാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ചുകൊണ്ട് നേരത്തെ മറ്റൊരു യുവാവ് രംഗത്തെത്തിയിരുന്നു. കര്‍ണാടക സ്വദേശിയായ നിച്ചു മംഗളൂരു എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉടമയാണ് പാക്ക് ഭീകരാക്രമണത്തെ പിന്തുണച്ച് പോസ്റ്റിട്ടത്. തൊട്ടുപിന്നാലെ പൊലീസ് കേസായി, ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയുമുണ്ടായി.

ENGLISH SUMMARY:

A youth has been arrested by the police for calling for a bomb attack on Prime Minister Narendra Modi’s residence. The accused, identified as Nawas from Karnataka, made the provocative appeal through an Instagram video. In the video, he questioned why Pakistan hadn’t bombed Modi’s house. The video quickly spread, and within a short span of time, Bengaluru Police tracked him down and took him into custody.