**EDS: THIRD PARTY IMAGE** In this screengrab from a video, Prime Minister Narendra Modi with Defence Minister Rajnath Singh, External Affairs Minister S Jaishankar, National Security Advisor (NSA) Ajit Doval, Chief of Defence Staff General Anil Chauhan, Chief of the Army Staff General Upendra Dwivedi, Chief of the Naval Staff Admiral Dinesh K Tripathi, Chief of the Air Staff Air Chief Marshal AP Singh, and others during a meeting, a day after India and Pakistan reached a bilateral understanding, in New Delhi, Sunday, May 11, 2025. (PTI Photo) (PTI05_11_2025_000042A)
പാക്കിസ്ഥാന്‍ ഇന്നലെ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ഉന്നതതല യോഗം ചേരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രധാനമന്ത്രിയുമാണ് കൂടിക്കാഴ്ച നടത്തുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയെ കണ്ടു. പ്രതിരോധമന്ത്രി രാജ്നാഥ് സിങും മൂന്ന് സൈനിക മേധാവിമാരുമായും സംയുക്ത സൈനിക മേധാവിയുമായും കൂടിക്കാഴ്ച നടത്തി. മറ്റുരാജ്യങ്ങളിലെ മിലിറ്ററി അറ്റാഷെമാരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും. പാക്കിസ്ഥന്‍റെ സമീപനം അറ്റാഷെമാരോട് വിശദീകരിക്കാനും തീരുമാനമായിരുന്നു. ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 19ന് വിദേശകാര്യ പാര്‍ലമെന്‍ററി കമ്മിറ്റി യോഗം ചേരുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി സ്ഥിതിഗതികള്‍ വിശദീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചുണ്ട്.
**EDS: THIRD PARTY IMAGE** In this image released by @narendramodi via X on Tuesday, May 13, 2025, Prime Minister Narendra Modi meets armed forces personnel at the Adampur air base in Punjab. (@narendramodi via PTI Photo)(PTI05_13_2025_000066B)
അതിനിടെ രാവിലെ പഞ്ചാബിലെ ആദംപുര്‍ വ്യോമതാവളം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. വ്യോമസേന ഉദ്യോഗസ്ഥരുമായും മുന്‍നിര കരസേന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡിന്‍റെ തൊപ്പി ധരിച്ചെത്തിയ പ്രധാനമന്ത്രി സേനാംഗങ്ങളെ രാജ്യത്തിന്‍റെ നന്ദിയും അഭിനന്ദനവും അറിയിച്ചു. ധീരരായ വ്യോമസേന യോദ്ധാക്കളെയും സൈനികരെയും കണ്ടുവെന്നായിരുന്നു പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചത്.
അതേസമയം, ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേന മൂന്ന് ലഷ്കര്‍ ഭീകരരെ വധിച്ചു. സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ജമ്മുവില്‍ അടച്ചിട്ടിരുന്ന സ്കൂളുകള്‍ തുറന്നു. അതിര്‍ത്തി ജില്ലകളിലെയൊഴികെയുള്ള എല്ലാ സ്കൂളുകളും തുറന്നിട്ടുണ്ട്. ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങിപ്പോകണമെന്നും മതിയായ സഹായങ്ങള്‍ എത്തിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.