പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഒാപ്പറേഷന്‍ സിന്ദൂരിന് ശേഷമുള്ള ആദ്യ അഭിസംബോധനയാണ് . ഇതിനിടെ പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തെത്തി. ചൈനിസ് നിര്‍മിത പി.എല്‍-15 മിസൈലുകള്‍ തകര്‍ത്തെന്ന് വ്യോമസേന അറിയിച്ചു. കൂടാതെ ടര്‍ക്കിഷ് നിര്‍മിത യിഹ, സോംഗര്‍ ഡ്രോണുകളും വീഴ്ത്തി. പാക് വ്യോമതാവളം തകര്‍ത്ത ദൃശ്യങ്ങളും പ്രതിരോധമന്ത്രാലയം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പുറത്തുവിട്ടു. ഇന്ത്യയുടെ വ്യോമതാവളങ്ങള്‍ പൂര്‍ണ സഞ്ജമെന്ന് എയര്‍ മാര്‍ഷല്‍ എ.െക.ഭാരതി അറിയിച്ചു. ഒപ്പം മിഗ് വിമാനങ്ങളുമായി കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് വൈസ് അഡ്മിറല്‍ എ.എന്‍ പ്രമോദും പറഞ്ഞു.
Read Also: ഭീകരര്‍ക്കുവേണ്ടി പാക്കിസ്ഥാന്‍ ഇടപെട്ടു; ചൈനീസ് മിസൈല്‍ പ്രയോഗിച്ചു
വെടിനിർത്തൽ പ്രഖ്യാപനം വന്ന് രണ്ട് നാൾ പിന്നിടുമ്പോൾ അതിർത്തി മേഖലകൾ ശാന്തമാണ്. പലായനം ചെയ്തവർ മടങ്ങി എത്താൻ തുടങ്ങി. എങ്കിലും ആളുകൾക്ക് ആശങ്ക ഒഴിഞ്ഞിട്ടില്ല.
ജമ്മുവിൽ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ആർ.എസ് പുര സെക്ടറിലെ അവസാന ഗ്രാമമായ ബദുലിയ കവലയിൽ ഒന്നുരണ്ട് കടകൾ തുറന്നിട്ടുണ്ട്. വിരലിൽ എണ്ണാവുന്ന ആളുകൾ പുറത്തുണ്ട്. ശേഷിക്കുന്നവരൊക്കെ ഗ്രാമം വിട്ടുപോയെന്ന് അവർ പറയുന്നു. ശനിയാഴ്ച വെടി നിർത്തൽ പ്രഖ്യാപനം വന്ന സമയത്ത് ശക്തമായ ആക്രമണമായിരുന്നു ബദുലിയയിൽ. ഒരു വീട്ടിൽ ഷെൽ പതിച്ച നാലു പശുക്കൾ കൊല്ലപ്പെട്ടു.
ഇന്നലെ പ്രദേശം പൂർണമായി ശാന്തമായിരുന്നു. പലരും മടങ്ങിവരുന്നുണ്ട്. അടുത്ത ദിവസം എന്താവും അവസ്ഥ എന്ന ആശങ്ക എല്ലാവർക്കു ഉണ്ട്. ജമ്മു നഗരം സാധാരണ നിലയിലേക്ക് മടങ്ങി. ആളുകൾ ജോലിക്ക് പോകുന്നു. കടകൾ എല്ലാം തുറന്നു. നിരത്തുകളിൽ നിറയെ വാഹനങ്ങൾ കാണാം. രജൗറി, അഖ്നൂർ, പൂഞ്ച് മേഖലകളും ഇന്നലെ ശാന്തമായിരുന്നു.