modi-speech

രാജ്യത്തെ ഒാരോ പൗരനുംവേണ്ടി സൈന്യത്തെ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തിന് ബിഗ് സല്യൂട്ട്. അവരുടെ പോരാട്ടം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നു. പഹല്‍ഗാമില്‍ നിരപരാധികളെ ഭീകരര്‍ കൊലപ്പെടുത്തി. രാജ്യം ഒറ്റക്കെട്ടായി ഭീകരവാദത്തിനെതിരെ ശക്തമായി രംഗത്തെത്തി. ഒാപ്പറേഷന്‍ സിന്ദൂര്‍ വെറും പേരല്ല.സഹോദരിമാരുടെ സിന്ദൂരം മായ്ക്കാന്‍ ശ്രമിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ബോധ്യപ്പെടുത്തി. നമ്മുടെ വികാരങ്ങളെ സൂചിപ്പിക്കുന്ന പേരാണ് ഒാപ്പറേഷന്‍ സിന്ദൂര്‍.  

Read Also: രാജ്യത്തിന്റെ മൂന്നാം കണ്ണ്; ഓപ്പറേഷൻ സിന്ദൂറില്‍ നിർണായക റോളില്‍ ഇസ്റോ

ഭീകരരെ മണ്ണിലൊതുക്കാന്‍ സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കി. ഭീകരകേന്ദ്രങ്ങളില്‍ കടന്നുകയറി ആക്രമിച്ചു. നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടു. ഇത്രവലിയ ആക്രമണം ഭീകരര്‍ സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചില്ല. ഇന്ത്യയുടെ നടപടി പാക്കിസ്ഥാനെ നിരാശരാക്കി. ഈ നിരാശയില്‍നിന്ന് പാക്കിസ്ഥാന്‍ ഭീകരര്‍ക്കുപകരം ഇന്ത്യക്കുനേരെ തിരിഞ്ഞു. പാക്കിസ്ഥാന്‍ ഇന്ത്യയുടെ ജനവാസ കേന്ദ്രങ്ങളും സ്കൂളുകളും ആക്രമിച്ചു. ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. പാക്ക് വ്യോമതാവളങ്ങള്‍ തകര്‍ത്തു. 

വെടിനിര്‍ത്തലിന് ആദ്യം തയ്യാറായത് പാക്കിസ്ഥാനാണ്. അപ്പോഴേക്കും ഇന്ത്യ ലക്ഷ്യംകണ്ടുകഴിഞ്ഞിരുന്നു. ആണവ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ല. ഒാപ്പറേഷന്‍ സിന്ദൂര്‍ ഭീകരവാദത്തിനെതിരായ ഇന്ത്യയുെട നയമാണ് . എന്ത് ആക്രമണശ്രമം ഉണ്ടായാലും ശക്തമായി തിരിച്ചടിക്കും. സേനകള്‍  തയ്യാറാണ്. അവര്‍ ജനങ്ങളെ സംരക്ഷിക്കാന്‍ ഏത് അറ്റംവരെയും പോകും. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സ്പോണ്‍സേഡ് ഭീകരതയാണ്.  ഭീകരതയും വ്യാപാരവും ഒരുമിച്ച് നടക്കില്ല. രക്തവും വെള്ളവും ഒരുമിച്ച് നടക്കില്ലെന്നും നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. 

ENGLISH SUMMARY:

"No Discussion With Pak On Kashmir Unless Its About PoK": PM Modi