Clouds hover past the sun at the Indian-run town of Poonch district in Jammu on May 10, 2025, after India-Pakistan agreed to ceasefire. India and Pakistan worked out a ceasefire announced on May 10, bilaterally, an Indian government source told AFP, after US President Donald Trump said it came through talks mediated by Washington. (Photo by Punit PARANJPE / AFP)
ഇന്ത്യ–പാക് വെടിനിര്‍ത്തല്‍ ധാരണയെത്തുടര്‍ന്ന് അതിര്‍ത്തികള്‍ ശാന്തമാകുന്നു. കശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത് അതിര്‍ത്തികളിലെ സ്ഥിതി നിലവില്‍ സമാധാനപരമാണ്. ശക്തമായ ഷെല്ലാക്രമണം ഉണ്ടായ ജമ്മുകശ്മീരിലെ ജനജീവിതവും സാധാരണനിലയിലേക്ക് മാറുകയാണ്. അമൃത്സറില് മാത്രമാണ് നിലവില്‍ നിയന്ത്രണമുള്ളത്. ഇതും ഉടന്‍ പിന്‍വലിച്ചേക്കും. ലൈറ്റുകള്‍ അണച്ച് വീടിനകത്ത് കഴിയണമെന്നാണ് ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. ജമ്മു നഗ്രോട്ടയില്‍ സൈനിക യൂണിറ്റിലെ ഗാര്‍ഡിന് വെടിയേറ്റു. സേന തിരിച്ചും വെടിവച്ചു. പ്രദേശത്ത് വ്യാപക തിരച്ചില്‍ തുടരുകയാണ്. അതീവ സുരക്ഷാ മുന്‍കരുതലോടെയാണ് തിരച്ചില്‍. വെടിയവയ്പ്പുണ്ടായെന്നു സ്ഥിരീകരിച്ച കരസേന സ്ഥലത്ത് സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും അറിയിച്ചു.
Photo by Money SHARMA / AFP
ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തലത്തിൽ നടന്ന ചർച്ചയ്ക്ക് ശേഷമാണ് ഷെല്ലാക്രമണം അവസാനിപ്പിച്ചത്. വെടിനിര്‍ത്തല്‍ ധാരണയായ ശേഷം രാത്രി എട്ടുമണിയോടെ നിയന്ത്രണരേഖയില്‍ ഷെല്ലാക്രമണം തുടങ്ങിയ പാക്കിസ്ഥാന്‍ രാത്രി പത്തരയോടെയാണ് അവസാനിപ്പിച്ചത്. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ നഗറോട്ടയില്‍ വെടിവയ്പ്പ് നടന്നതായി കരസേന സ്ഥിരീകരിച്ചിരുന്നു. സൈനിക വേഷത്തിലെത്തിയ ഭീകരന്‍ നടത്തിയ വെടിവയ്പ്പില്‍ യൂണിറ്റിലെ ഗാര്‍ഡിനാണ് വെടിയേറ്റത്. പ്രദേശത്ത് സൈന്യം പഴുതടച്ച തിരിച്ചില്‍ നടത്തുകയാണ്.