ജമ്മുവിൽ പാക്കിസ്ഥാന്റെ ഷെല്‍ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച വീടിന് സമീപം നാട്ടുകാര്‍ (ഫോട്ടോ: എ.എഫ്.പി)
പാക്കിസ്ഥാൻ അതിർത്തിയിൽ തുടർച്ചയായ പ്രകോപനം സൃഷ്ടിക്കുന്നതിനിടെ, ഭീകരാക്രമണങ്ങൾ ആവർത്തിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യ. ഇനി ഒരു ഭീകരാക്രമണം ഉണ്ടായാൽ അത് തുറന്ന യുദ്ധമായി കണക്കാക്കി നേരിടുമെന്ന് ഇന്ത്യ പാക്കിസ്ഥാന് ശക്തമായ താക്കീത് നൽകി. ഇതിനിടെ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതലയോഗം ചേർന്നു.
അതേസമയം, വൈകുന്നേരം ആറ് മണിക്ക് വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താസമ്മേളനം ഡൽഹിയിൽ നടക്കും. പാക്കിസ്ഥാന് നൽകിയ തിരിച്ചടിയുടെ കൂടുതൽ വിശദാംശങ്ങൾ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്താൻ സാധ്യതയുണ്ട്. ജമ്മു ആർഎസ് പുരയിൽ ഇന്നലെ നടന്ന പാക് ഷെല്ലാക്രമണത്തിൽ എട്ട് ബിഎസ്എഫ് ജവാന്മാർക്ക് പരുക്കേറ്റു. ഇത് തുടർച്ചയായ നാലാം ദിവസമാണ് പാക്കിസ്ഥാൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നത്.