പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലമബാദില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി. പാക്കിസ്ഥാനിലെ 12 ഇടങ്ങളില്‍ ഇന്ത്യ ശക്തമായ ആക്രമണം നടത്തി. ജമ്മുവില്‍ വീണ്ടും അപായ സൈറണ്‍ മുഴങ്ങുന്നു. ജമ്മുവില്‍ സമ്പൂര്‍ണ ബ്ലാക് ഔട്ട്. സ്ഫോടനശബ്ദവും കേട്ടു. ഉറിയിലെ പാക് ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് ഗുരുതരപരുക്ക്. ഇതോടെ പാക് ഷെല്ലിങ്ങില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി.
പുതിയ കരസേനാമേധാവിയെ പാക്കിസ്ഥാന്‍ ഉടന്‍ നിയമിച്ചേക്കും. പ്രതിരോധമന്ത്രി സംയുക്തസേനാ മേധാവിയും സായുധസേനാ മേധാവിമാരുമായും ചര്‍ച്ച നടത്തും. വിദേശകാര്യമന്ത്രാലയം രാവിലെ വാര്‍ത്താസമ്മേളനം നടത്തും. അറബിക്കടലില്‍ 13–ാം തീയതിവരെ ഇന്ത്യന്‍ നാവികസേന അഭ്യാസം നടത്തും.
ഇന്ത്യ– പാക് സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്ന് യു.എസ്. ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെന്ന് ജെ.ഡി.വാന്‍സും പ്രതികരിച്ചു.