india-strike-back-2

ഇന്ന് രാവിലെ വീണ്ടും തിരിച്ചടിച്ച് ഇന്ത്യ. ലഹോറിലെ പാക്ക് വ്യോമപ്രതിരോധ സംവിധാനങ്ങളടക്കം തകര്‍ത്തു. നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തിയെന്ന് പ്രതിരോധമന്ത്രാലയം. കേന്ദ്രസര്‍ക്കാരും  ഇക്കാര്യം സ്ഥിരീകരിച്ചു. സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചതിനുള്ള മറുപടിയെന്ന് ഇന്ത്യ. 15 കേന്ദ്രങ്ങളില്‍ പാക്കിസ്ഥാന്‍ ഡ്രോണുകളും മിസൈലുകളും തൊടുത്തു. അതേനാണയത്തില്‍ ഇന്ത്യ തിരിച്ചടിച്ചെന്ന് സര്‍ക്കാര്‍. എസ്–400 വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചു. 

ഓപ്പറേഷന്‍ സിന്ദൂരിന് തിരിച്ചടിയായി ഇന്ത്യയ്ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ആഗോള ഭീകരസംഘടന അല്‍ ഖായിദ.  നിയന്ത്രണ രേഖയിലെ പാക് പ്രകോപനത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഒരു സൈനികനടക്കം 14 പേര്‍. പാക്കിസ്്ഥാന്‍ സാഹസത്തിന് മുതിര്‍ന്നാല്‍, രാജ്യത്തിന്‍റെ അതിരുകളില്‍ പ്രതിരോധ കോട്ട കെട്ടി സര്‍വസജ്ജരാണ് സായുധസേനകള്‍. ലഹോറിലും കറാച്ചിയിലും ഉഗ്രസ്ഫോടനശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഓപ്പറേഷന്‍ സിന്ദൂരിന് തിരിച്ചടിയായി ഇന്ത്യയ്ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ആഗോള ഭീകരസംഘടന അല്‍ ഖായിദ.  നിയന്ത്രണ രേഖയിലെ പാക് പ്രകോപനത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഒരു സൈനികനടക്കം 14 പേര്‍. പാക്കിസ്്ഥാന്‍ സാഹസത്തിന് മുതിര്‍ന്നാല്‍, രാജ്യത്തിന്‍റെ അതിരുകളില്‍ പ്രതിരോധ കോട്ട കെട്ടി സര്‍വസജ്ജരാണ് സായുധസേനകള്‍. ലഹോറിലും കറാച്ചിയിലും ഉഗ്രസ്ഫോടനശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടവരില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുല്‍ അസ്ഹര്‍ റൗഫും.  കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരനാണ് റൗഫ്. ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടത് 100 ഭീകരരെന്ന് രാജ്നാഥ് സിങ്. സര്‍വകക്ഷിയോഗത്തിലാണ് പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാന്‍ ആക്രമിച്ചാല്‍ മാത്രം പ്രത്യാക്രമണമെന്നും പ്രതിരോധമന്ത്രി. പഞ്ചാബ് അമൃത്സറിലെ അതിര്‍ത്തി ഗ്രാമത്തില്‍ മിസൈലിന്‍റെ ഭാഗം കണ്ടെത്തി. പ്രദേശം സൈനിക വലയത്തില്‍. കൂടുതല്‍ കരസേനാംഗങ്ങളെ വിന്യസിച്ചു. പഞ്ചാബില്‍ പാക് ഭാഗത്തുനിന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാളെ ബിഎസ്എഫ് വെടിവച്ചുകൊന്നു.

ഫിറോസ്പൂരില്‍ രാജ്യാന്തര അതിര്‍ത്തിയിലാണ് സംഭവം. മുന്നറിയിപ്പ് നല്‍കിയിട്ടും ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നുകയറാന്‍ ശ്രമിച്ചതോടെയാണ് ബിഎസ്എഫ് വെടിയുതിര്‍ത്തത്. അതിനിടെ,  ലഹോറില്‍ വീണ്ടും സ്ഫോടനമെന്ന് പാക് മാധ്യമങ്ങള്‍. നേരത്തെ കറാച്ചിയിലും സ്ഫോടനം ഉണ്ടായെന്നായിരുന്നു പാക് വാദം. ഇന്ത്യയുടെ ഡ്രോണ്‍ വെടിവച്ചിട്ടെന്നും പാക്കിസ്ഥാന്‍. ലഹോറില്‍ രാവിലെ മൂന്ന് സ്ഫോടനങ്ങള്‍ നടന്നെന്നായിരുന്നു റിപ്പോര്‍ട്ട്. 

ENGLISH SUMMARY:

India launched another retaliatory strike this morning, destroying Pakistan's air defence systems in Lahore. According to the Ministry of Defence, multiple targets were attacked. The central government has confirmed the action, stating it was in response to Pakistan's earlier attempts to target Indian military bases. Pakistan had used drones and missiles to attack 15 locations, prompting India to respond decisively using the S-400 air defence system.