പ്രതീകാത്മക ചിത്രം (മനോരമ ഫയല്‍).
പിന്നാക്ക സമുദായത്തില്‍പെട്ടവര്‍ മുടിവെട്ടാനെത്തിയതിന് ബാര്‍ബര്‍ഷോപ്പുകള്‍ കൂട്ടത്തോടെ അടച്ചിട്ട സംഭവം വിവാദത്തില്‍. കർണാടക കോപ്പാളിലുള്ള മുഡ്ഡബള്ളി എന്ന ഗ്രാമത്തിലെ മുടിവെട്ടുകാരാണ് പിന്നാക്ക സമുദായക്കാര്‍ക്ക് തൊട്ടുകൂടായ്മ കല്‍പിച്ചിരിക്കുന്നത്. രണ്ടുമാസം മുന്‍പ് വിഷയത്തില്‍ പൊലീസ് ഇടപെടലുണ്ടായിരുന്നു.
ഇത്തരത്തിൽ ആളുകളോട് വിവേചനം കാണിച്ചാൽ നിയമപരമായി ശിക്ഷ ലഭിക്കുമെന്ന് ബാർബർഷോപ്പുടമകൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നതാണഅ. എന്നാൽ കടയുടമകൾ വീണ്ടും ഇതാവര്‍ത്തിക്കുകയാണ്. ബാര്‍ബര്‍ഷോപ്പുകള്‍ അടച്ചിട്ട കടയുടമകള്‍ പതിവുകാരുടെ വീട്ടില്‍ ചെന്ന് മുടിവെട്ടിക്കൊടുക്കുകയാണിപ്പോള്‍.
നിലവിൽ ഗ്രാമത്തിലുള്ളവര്‍ക്ക് ബാര്‍ബര്‍ഷോപ്പിലെത്തി മുടിവെട്ടണമെങ്കില്‍ കിലോമീറ്ററുകൾ സഞ്ചരിച്ച് കൊപ്പാൾ ടൗണിലെത്തേണ്ട അവസ്ഥയാണ്. കർണാടകത്തിലെ ഓട്ടേറെ ഗ്രാമങ്ങളിൽ നിന്ന് സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പിന്നാക്ക സമുദായത്തില്‍പെട്ടവര്‍ക്ക് കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനുമടക്കം വിലക്കേര്‍പ്പെടുത്തിയ സംഭവങ്ങളുണ്ട്.