**EDS: THIRD PARTY IMAGE** In this screenshot from @NarendraModi via Youtube on May 7, 2025, Prime Minister Narendra Modi addresses the Global Conference on Space Exploration via video conferencing.(@NarendraModi/Youtube via PTI Photo) (PTI05_07_2025_000168B)
ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ ലോകത്തെ ഒന്നായികണ്ടുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉയരം ഒരുമിച്ച് കീഴടക്കുക എന്നതാണ് ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിന്‍റെ ലക്ഷ്യം. അത് മാനവരാശിക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഉപയോഗിക്കുകയും വേണം . ബഹിരാകാശ ഗവേഷണരംഗത്ത് വന്‍കുതിച്ചു ചാട്ടമാണ് ഇന്ത്യ നടത്തിയിട്ടുള്ളത് . ഗഗന്‍യാന്‍ ദൗത്യത്തിന് രാജ്യം തയ്യാറെടുക്കുകയാണ് . ഇന്ത്യന്‍ സഞ്ചാരി ബഹിരാകാത്ത് പരീക്ഷണ പര്യവേക്ഷണം നടത്തിക്കഴിഞ്ഞു. 2035ല്‍ ഇന്ത്യന്‍ ബഹിരാകാശ നിലയം നിലവില്‍ വരും .2040തില്‍ ഇന്ത്യയുടെ സഞ്ചാരി ചന്ദ്രനില്‍ കാലുകുത്തും.
ഇന്ത്യന്‍ ബഹിരാകാശദൗത്യങ്ങള്‍ മാനവശാക്തീകരണത്തിനുള്ളാണ്. അത് ഭരണസംവിധാനവും പൗരന്മാരുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തും. ഉപഗ്രഹനിരീക്ഷസംവിധാനങ്ങള്‍ ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കും. അത് റയില്‍സുരക്ഷമെച്ചപ്പെടുത്തും . അത് കാലാവസ്ഥാ പ്രവചനങ്ങളുടെ കൃത്യതയേറ്റും. ബഹിരാകാശ രംഗം ഇന്ത്യയിലെ നവസാങ്കേതിക വിധഗ്ധര്‍ക്കും പുതുവഴി തുറക്കുകയാണ് . 250 സ്റ്റാര്‍ട്ട് അപ്പുകളാണ് ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കുന്നത് . ബഹിരാകാശസാങ്കേതിക വിദ്യ മെച്ചെപ്പെടുത്താന്‍ നൂതന ആശയങ്ങള്‍ സംഭാവന ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നു. മാത്രമല്ല ഈ മേഖലയിലിപ്പോള്‍ മേല്‍ക്കൈ വനിതാ ഗവേഷകര്‍ക്കാണെന്നും ഇന്ത്യന്‍ സ്പേസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി പറഞ്ഞു.