പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചിക്കും മുമ്പേ തന്നെ രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മോക്ഡ്രില്‍ ആസൂണം ചെയ്തിരുന്നു. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുമ്പോള്‍ തന്നെ ഇന്ത്യ 9 പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തു . ഇന്ന് വൈകിട്ട് നാലുമണക്കാണ് 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 250 ലധികം സ്ഥലങ്ങളില്‍ മോക്ക് ഡ്രില്‍ നടക്കുക.
യുദ്ധസാഹചര്യത്തില്‍ സ്വയം സംരക്ഷണത്തിനായി ജനങ്ങളെ സജ്ജരാക്കാന്‍ ലക്ഷ്യമിട്ടാണ് മോക്ക് ഡ്രില്ലുകള്‍ നടക്കുന്നത്. ഇതിനായി വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സജീവമാക്കും,ആക്രമണമുണ്ടായാൽ സ്വയം സംരക്ഷിക്കുന്നതിനായി സിവിലിയന്മാർക്കും വിദ്യാർഥികൾക്കും സിവിൽ പ്രതിരോധത്തിൽ പരിശീലനം നൽകും. മോക്ക് ഡ്രല്ലിന് തുടക്കമിട്ടുള്ള സൈറന്‍ വൈകിട്ട് 4ന് മുഴങ്ങും.
എന്തിനാണ് മോക്ക് ഡ്രില്‍ ലക്ഷ്യമിടുന്നത്
അനിവാര്യഘട്ടങ്ങളിലെ ഒഴിപ്പിക്കൽ പദ്ധതികളുടെ തയ്യാറെടുപ്പും അവയുടെ നിർവ്വഹണവും സിവിൽ ഡിഫൻസ് വളണ്ടിയർമാര്‍, ഹോം ഗാർഡുകള്‍, നാഷണൽ കേഡറ്റ് കോർപ്‌സ്, നാഷണൽ സർവീസ് സ്‌കീം, ലോക്കൽ പോലീസ്, വിദ്യാർത്ഥികള്‍ എന്നിവരെല്ലാം ഈ ദൗത്യത്തില്‍ ഉള്‍പ്പെടുന്നു. പെട്ടെന്ന് അക്രമണമുണ്ടായാല്‍ അതിനെ നേരിടാനായിരിക്കും പരിശീലനം നല്‍കുക, തന്ത്ര പ്രധാനമായ സ്ഥലങ്ങള്‍ സുരക്ഷിതമാക്കാനുള്ള പരിശീലനവും നല്‍കും.
മോക്ക് ഡ്രില്‍ സമയത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഫോണ്‍ സിഗ്നലുകള്‍ ലഭിക്കാതെ വരികയും ചെയ്തേക്കാം. ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍, കളക്ടര്‍ തുടങ്ങിയവരാണ് മോക്കഡ്രില്ലിന് നേതൃത്വം നല്‍കുക. മോക്ക്ഡ്രില്‍ സമയത്ത് സൈറണ്‍ കേട്ടാലുടന്‍ പൊതുജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. യഥാര്‍ഥമായി യുദ്ധാന്തരീക്ഷം വന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകാതെ മുന്‍കരുതലെടുക്കാനും സാഹചര്യത്തെ നേരിടാനുമാണ് മോക്ക് ഡ്രില്‍ നടക്കുന്നത്. യുദ്ധത്തിന് മുന്നോടിയായി മാത്രമല്ല ആരോഗ്യ അടിയന്തരാവസ്ഥ, തീപിടിത്തം തുടങ്ങിയ സാഹചര്യങ്ങളിലും മോക്ക് ഡ്രില്ലുകള്‍ നടത്താറുണ്ട്.