**EDS: THIRD PARTY IMAGE** In this screenshot from @MEAIndia via Youtube on May 7, 2025, Foreign Secretary Vikram Misri addresses the media regarding 'Operation Sindoor', in New Delhi. Indian armed forces carried out missile strikes on terror targets in Pakistan and PoK under 'Operation Sindoor', in retaliation for the Pahalgam terror attack.(@MEAIndia/Youtube via PTI Photo) (PTI05_07_2025_000087B)

  • 'സാഹചര്യം വഷളാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല'
  • 'പാക്കിസ്ഥാന്‍ സാഹസത്തിന് മുതിര്‍ന്നാല്‍ തയ്യാര്‍'
  • 'സൈനികനടപടി പുലര്‍ച്ചെ 1.05 മുതല്‍ 1.30 വരെ'

പാക് അധീനകശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത 'ഓപറേഷന്‍ സിന്ദൂര്‍', പഹല്‍ഗാമിനുള്ള ആനുപാതിക തിരിച്ചടി മാത്രമെന്ന് ഇന്ത്യ. യുദ്ധത്തിലേക്ക് നയിക്കുന്ന ഒന്നും ഓപറേഷന്‍ സിന്ദൂറില്‍ ഇല്ലെന്ന് വിശദമാക്കിയ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. 2008 ലെ മുംബൈ ആക്രമണത്തിന് ശേഷമുണ്ടായ ഏറ്റവും ക്രൂരമായ ആക്രമണമാണ്  പഹല്‍ഗാമിലുണ്ടായത്. ഇതില്‍ പാക് പങ്ക് വ്യക്തമാണെന്നും അദ്ദേഹം തുറന്നടിച്ചു. പഹല്‍ഗാമില്‍ നിരപരാധികളെ കശാപ്പു ചെയ്ത റസിസ്റ്റന്‍റ്സ് ഫ്രണ്ട്, ലഷ്കറെ തയിബയുടെ ഘടകമാണ്. 23 മിനിറ്റ് നീണ്ട ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാക്കിസ്ഥാന്‍ സാഹസത്തിന് മുതിര്‍ന്നാല്‍ ഇന്ത്യയും തയ്യാറാണ്. എന്നാല്‍ സാഹചര്യം വഷളാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Ambulances leave from a complex located near the site of a suspected Indian missile attack, in Muridke, a town in Pakistan's Punjab province, Wednesday, May 7, 2025.AP/PTI(AP05_07_2025_000082B)

കേണൽ സോഫിയ ഖുറേഷിയും വിങ്ങ് കമാൻഡർ വ്യോമിക സിങുമാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ വിശദാംശങ്ങള്‍ ലോകത്തോട് പങ്കുവച്ചത്. സാധാരണക്കാര്‍ ആരും ഓപറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിഴവില്ലാതെ ആസൂത്രണം ചെയ്തതാണ് ഓപറേഷന്‍ സിന്ദൂറെന്നും കേണല്‍ സോഫിയ ഖുറേഷി വ്യക്തമാക്കി. ഭീകരരുടെ പരിശീലനകേന്ദ്രങ്ങളും ലോഞ്ച് പാഡുകളുമാണ് സൈന്യം തകര്‍ത്തത്. പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും സോഫിയ ഖുറേഷി പറഞ്ഞു.  ഭീകരക്യാംപുകള്‍ തകര്‍ത്തതിന്‍റെ ദൃശ്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. അജ്മല്‍ കസബും ഹെഡ്‍ലിയുമടക്കമുള്ള ഭീകരര്‍ പരിശീലനം നേടിയ ക്യാംപുകളടക്കം സൈന്യം തകര്‍ത്തിട്ടുണ്ട്. 

Rescuers search for survivors in a damaged building after it was hit by an Indian strike in Muridke near Lahore, Pakistan, May 7, 2025. REUTERS/Mohsin Raza

പഹല്‍ഗാം ഭീകരാക്രമണത്തിന് 14 ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ 1.05 മുതല്‍ 1.30 വരെയായിരുന്നു സൈനിക നടപടിയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കേണൽ സോഫിയ ഖുറേഷിയും വിങ്ങ് കമാൻഡർ വ്യോമിക സിങും വെളിപ്പെടുത്തി. മുസാഫറാബാദ്, കോട്​ലി ബഹവല്‍പൂര്‍,മുരിദ്കെ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ഒന്‍പത്  ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ഭീകരന്‍ മസുദ് അസറിന്‍റെ കുടുബാംഗങ്ങളടക്കം 70 ഭീകരര്‍ കൊല്ലപ്പെട്ടു. മസൂദ് അസറിന്‍റെയും ഹാഫിസ് സെയ്ദിന്‍റെയും കേന്ദ്രങ്ങളും സൈന്യം തകര്‍ത്തു. റഫാല്‍ വിമാനത്തില്‍ നിന്നുള്ള സ്കാല്‍പ് ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ചാണ് ഭീകരക്യാംപുകള്‍ തകര്‍ത്തത്.  നീതി നടപ്പാക്കപ്പെട്ടുവെന്ന് സൈന്യം എക്സില്‍ കുറിച്ചു.

ENGLISH SUMMARY:

Operation Sindoor was a proportional response to the Pahalgam terror attack, not an act leading to war, says Foreign Secretary Vikram Misri. Colonel Sophia Qureshi and Wing Commander Vyomika Singh confirmed that only terror camps were targeted with precision and no civilians were harmed.