FILE PHOTO: River Indus flows through Leh, in the Ladakh region, September 14, 2020. REUTERS/Danish Siddiqui/File Photo

FILE PHOTO: River Indus flows through Leh, in the Ladakh region, September 14, 2020. REUTERS/Danish Siddiqui/File Photo

മൂന്ന് യുദ്ധങ്ങള്‍ നടന്നപ്പോഴും മരവിപ്പിക്കാതെയിരുന്ന സിന്ധു നദീജല കരാറില്‍ നിന്ന് പിന്‍മാറിയാണ് പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാക്കിസ്ഥാന് മറുപടി നല്‍കിയത്. കരാര്‍ അടിയന്തരമായി റദ്ദാക്കിയതായി ഇന്ത്യ ഔദ്യോഗികമായി പാക്കിസ്ഥാനെ അറിയിക്കുകയും ചെയ്തു. പാക്കിസ്ഥാനില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ പോന്ന നടപടിയാണിത്. സിന്ധുവിലെ ജലം പാക്കിസ്ഥാന്‍റെ ജീവനാഡിയാണ്. ജലവൈദ്യുത  പദ്ധതികളുടെ മൂന്നിലൊന്നും സിന്ധുവിലെ ജലത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് തന്നെ നീരൊഴുക്ക് ഇന്ത്യ നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ പാക്കിസ്ഥാന്‍റെ ഭക്ഷ്യസുരക്ഷയും ദുര്‍ബലമായ സാമ്പത്തികാടിത്തറയും തകരും. 

An aerial view shows still flooded areas of the Muzaffargarh district, Punjab Province, Pakistan on Saturday Aug. 21, 2010. About 150,000 Pakistanis were forced to move to higher ground as floodwaters from a freshly swollen Indus River submerged dozens more towns and villages in the south, a government spokesman said. (AP Photo/Aaron Favila)

An aerial view shows still flooded areas of the Muzaffargarh district, Punjab Province, Pakistan on Saturday Aug. 21, 2010. About 150,000 Pakistanis were forced to move to higher ground as floodwaters from a freshly swollen Indus River submerged dozens more towns and villages in the south, a government spokesman said. (AP Photo/Aaron Favila)

കരാര്‍ അനുസരിച്ച് കിഴക്കന്‍ നദികളായ രവി, ബിയാസ്, സത്​ലജ് എന്നിവയുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ് നല്‍കിയിരുന്നത്. കരാര്‍ പ്രകാരം രണ്ട് രാജ്യങ്ങളിലെയും കമ്മിഷണര്‍മാര്‍ വര്‍ഷത്തില്‍ ഒരിക്കല്‍, ഇന്ത്യയിലും പാക്കിസ്ഥാനിലുമായി മാറി മാറി യോഗം ചേരണം. കരാര്‍ റദ്ദായതായി ഇന്ത്യ പ്രഖ്യാപിച്ചതോടെ ഈ യോഗം തുടര്‍ന്നുണ്ടാവില്ല. 

കരാര്‍ പ്രകാരം ജലത്തിന്‍റെ തോതും ഒഴുക്കിനെ കുറിച്ചുള്ള വിവരങ്ങളും ഇന്ത്യ പാക്കിസ്ഥാന് കൈമാറണം. കരാര്‍ റദ്ദായതോടെ ഈ വിവരങ്ങളും ഇനി കൈമാറ്റം ചെയ്യപ്പെടില്ല. പാക്കിസ്ഥാനിലെ ജലസേചന–കുടിവെള്ള പദ്ധതികളെ ഇത് ദോഷകരമായി ബാധിച്ചേക്കാം. വിവരം ലഭിക്കാതാകുന്നതോടെ പ്രളയ മുന്നറിയിപ്പുകളോ, മഞ്ഞുരുകലിന്‍റെ രീതികവോ പാക്കിസ്ഥാന് ലഭ്യമാവില്ല. ഇത് മതിയായ മുന്നൊരുക്കള്‍ നടത്തുന്നതിന് തടസമാവുകയും കൊടും വരള്‍ച്ചയ്ക്കും ചിലപ്പോള്‍ പ്രളയത്തിനും കാരണമാവുകയും ചെയ്യും. സിന്ധുനദിയിലെ വെള്ളം തടഞ്ഞുനിര്‍ത്തി ഒറ്റയടിക്ക് ഇന്ത്യ തുറന്നുവിട്ടേക്കുമോ എന്ന ആശങ്കയും പാക്കിസ്ഥാനുണ്ട്. ഇന്ത്യന്‍ പ്രദേശത്ത് പുതിയ ഡാമുകളോ മറ്റ് ജലവൈദ്യുത പദ്ധതികളോ തുടങ്ങുന്നത് സംബന്ധിച്ച വിവരങ്ങളോ കരാര്‍ റദ്ദായ സ്ഥിതിക്ക് ഇന്ത്യ പാക്കിസ്ഥാനുമായി പങ്കുവയ്ക്കില്ല. മാത്രവുമല്ല നദിയിലെ ജലവിനിയോഗം വ്യക്തമാക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടും തുടര്‍ന്ന് പ്രസിദ്ധീകരിക്കില്ല. 

പാക്കിസ്ഥാനിലെ 90 ശതമാനം ജലസേചനവും സിന്ധുനദിയിലെ വെള്ളം കൊണ്ട് നടന്ന് പോകുന്നതാണ്. കാര്‍ഷികോല്‍പാദനം പ്രതിസന്ധിയിലാകുന്നത് വന്‍ ജനരോഷത്തിന് കാരണമായേക്കാം. പഞ്ചാബിലും സിന്ധിലുമാകും പ്രശ്നം ഏറ്റവും രൂക്ഷമാവാന്‍ പോകുന്നത്. 

കാര്‍ഷികരംഗത്തിന്  പുറമെ പാക്കിസ്ഥാനിലെ വൈദ്യുതി വിതരണവും വന്‍തോതില്‍ തടസപ്പെടും. 19 ടണ്‍ കല്‍ക്കരിയാണ് വൈദ്യുതി ഉല്‍പാദനത്തിനായി നിലവില്‍ പാക്കിസ്ഥാന്‍ ഇറക്കുമതി ചെയ്യുന്നത്. വെള്ളം കിട്ടാതാകുന്നതോടെ ഈ ഭാരവും വര്‍ധിക്കും. കടത്തില്‍ മുങ്ങിത്താഴ്ന്ന് നില്‍ക്കുന്ന പാക്കിസ്ഥാന് ഇത് കടുത്ത തിരിച്ചടിയാകും.

ENGLISH SUMMARY:

India officially withdraws from the Indus Waters Treaty after the Pahalgam attack, raising fears of severe repercussions for Pakistan's economy, food security, and water supply. Is a crisis looming?