കശ്മീരില്‍ സുരക്ഷാസേന ഭീകരവിരുദ്ധ നടപടികള്‍ ശക്തമാക്കി . രണ്ട് ഭീകരരുടെ വീടുകൾ കൂടി തകർത്തു. ലഷ്കറെ തയിബ കമാൻഡർ ഷാഹിദ് അഹമ്മദിന്റെ ഷോപ്പിയാനിലെ വീടും സാഹിദ് അഹമ്മദ് എന്ന ഭീകരന്റെ കുൽഗാമിലെ വീടുമാണ് തകർത്തത്.

നിയന്ത്രണ രേഖയിൽ പലയിടത്തും  രാത്രിയിൽ പാക്കിസ്ഥാൻ ഭാഗത്തുനിന്ന് വെടിവയ്പ് ഉണ്ടായി. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ സജ്ജമാവണമെന്ന് ജമ്മുവിലെ ആശുപത്രികൾക്ക് അധികൃതർ നിർദേശം നൽകി. അതേസമയം പഹല്‍ഗാം ഭീകരാക്രമണം രാജ്യാന്തരസമിതി അന്വേഷിക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു. സംഘര്‍ഷം ലഘൂകരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് ഇറാന്‍ അറിയിച്ചു.  പ്രശ്നത്തില്‍ ഇടപെടില്ലെന്നും ഇന്ത്യയും പാക്കിസ്ഥാനുമായി നല്ല ബന്ധമാണെന്നുമാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെേ നിലപാട്. 

ENGLISH SUMMARY:

Pakistan Violates LoC Ceasefire Again, Indian Army Retaliates