ഞാന്‍ ഇരയോ അതിജീവിതയോ അല്ല എന്നെ ജീവിക്കാന്‍ അനുവദിക്കൂ. ഉള്ളില്‍ കിനിയുന്ന വേദനയത്രയും ആ വാക്കുകളിലുണ്ട്. ഫെയ്സ്ബുക്കിലാണ് തന്നെ സൈബറിടങ്ങളില്‍ വേട്ടയാടുന്നവര്‍ക്ക് ആക്രമണത്തിനിരയായ നടി മറുപടി നല്‍കിയിരിക്കുന്നത്.

 അക്രമം നടന്നപ്പോള്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടതും, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ടതുമാണ് താന്‍ ചെയ്ത തെറ്റ്. എല്ലാം ഉള്ളില്‍ ഒതുക്കണമായിരുന്നു. ഒടുവില്‍ ആ വിഡിയോ പുറത്തുവരുമ്പോള്‍ കുറ്റപ്പെടുത്തുന്നവരോട് മറുപടി പറയാതെ ആത്മഹത്യ ചെയ്യണമായിരുന്നു. 

20 വര്‍ഷം ശിക്ഷ ലഭിച്ച  രണ്ടാം പ്രതി ജയിലില്‍ പോകുന്നതിന് മുന്‍പേ ഒരു വീഡിയോ എടുത്തത് കണ്ടു, അതില്‍ ഞാന്‍ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു!  ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ എന്നു മാത്രമേ പറയനുള്ളൂ എന്നും അവര്‍ വ്യക്തമാക്കി.

അതിജീവിതയുടെ കുറിപ്പ്,

'ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അതപ്പോള്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വോണമെന്ന് ആവശ്യപ്പെട്ട് പോയത്!! 
അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിന് മുന്‍പേ ഒരു വീഡിയോ എടുത്തത് കണ്ടു, അതില്‍ ഞാന്‍ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു!!ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ!!'

ENGLISH SUMMARY:

Cyberbullying is a serious issue affecting many individuals. The actress bravely shares her experience of being targeted online, highlighting the pain and the need for societal support and understanding for survivors.