പഹൽഗാം ഭീകരാക്രമണം കശ്മീരിലെ വിനോദ സഞ്ചാര മേഖലയിൽ സൃഷ്ടിച്ചത് വലിയ ആഘാതം. കശ്മീരിലേക്ക് യാത്ര നടത്താനിരുന്ന കുടുംബങ്ങളിൽ 62 ശതമാനവും യാത്ര റദ്ദാക്കിയെന്നാണ് റിപ്പോർട്ട്. അമർനാഥ് തീർത്ഥാടനത്തെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്.
അടുത്തമാസം മുതൽ ഡിസംബർ വരെ കശ്മീരിലേക്ക് വിനോദ, തീർത്ഥാടന യാത്രകൾ നടത്താൻ ഉദ്ദ്യേശിച്ചിരുന്ന കുടുംബങ്ങളിൽ 62 ശതമാനവും അവ റദ്ദാക്കിയെന്നാണ് സമൂഹ മാധ്യമ സർവേ നടത്തുന്ന ലോക്കൽ സർക്കിൾസിന്റെ റിപ്പോർട്ട്. 361 ജില്ലകളിൽ നിന്ന് 21,000-ത്തിലധികം പേരുടെ പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയാണ് നിഗമനം.
ഈ വർഷം ഇതിനകം രണ്ടുകോടി 30 ലക്ഷത്തിലധികം സന്ദർശകർ കാശ്മീരിലെത്തി. കൂടുതൽ പേർ വരാനിരുന്ന മികച്ച സീസണിനിടെയാണ് ഭീകരാക്രമണം ഇരുട്ടടിയായത്. സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പെന്ന ആത്മവിശ്വാസം എത്രയുംവേഗം പുനഃസ്ഥാപിക്കാനായില്ലെങ്കിൽ പ്രത്യാഘാതം ദീർഘമാവും