pa-muhammed-riyas-sea

സീ പ്ലെയിൻ റൂട്ടുകൾ കേരളത്തിന് ലഭ്യമായ വിവരം പങ്ക് വെച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിൽ സീ പ്ലെയിൻ പദ്ധതി ആരംഭിക്കാൻ   കൊച്ചിയിൽ നിന്നും ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് സീ പ്ലെയിൻ പരീക്ഷണ പറക്കല്‍ നടത്തുകയുണ്ടായി. സീ പ്ലെയിൻ പദ്ധതി യാഥാർത്ഥ്യമാക്കാൻ കടമ്പകൾ ഏറെ മറികടന്നു മുന്നോട്ട് പോകാനുള്ളത് കൊണ്ട് തുടർച്ചയായ ഇടപെടലാണ് തങ്ങൾ നടത്തിവരുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ഏവിയേഷൻ വകുപ്പിൽ നിന്നും കേരളത്തിന് 48 റൂട്ടുകൾ സീ പ്ലെയിനിനായി അനുവദിച്ചുകിട്ടിയിട്ടുണ്ട് എന്ന സന്തോഷ വിവരം ഇവിടെ പങ്കുവെക്കുകയാണ്. India One Air, MEHAIR, PHL, Spice Jet എന്നീ എയർലൈൻസിനാണ് നിലവിൽ റൂട്ടുകൾ അനുവദിച്ചിട്ടുള്ളത്. 

സീ പ്ലെയിൻ പദ്ധതി ആരംഭിക്കുന്നതിൻ്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഒരുക്കുവാനുള്ള പദ്ധതി കൂടി തയ്യാറാക്കുന്നുണ്ട്. ഇതിൻ്റെ തുടർനടപടികളും പുരോഗമിക്കുകയാണ്. 

സീ പ്ലെയിൻ പദ്ധതിക്കായി എൽഡിഎഫ് സർക്കാർ  ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഡാമുകളിലുടെയുള്ള സീപ്ലൈൻ  പദ്ധതി ഭാവി കേരളത്തിൽ യാഥാർത്ഥ്യമാക്കാൻ എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം കുറിക്കുന്നു. 

ENGLISH SUMMARY:

Sea plane project in Kerala gets a boost with 48 routes approved. Minister Mohammad Riyas shares updates on infrastructure development and budget allocation for the project.