മൂന്നാറിൽ മുംബൈ സ്വദേശിനിക്ക് ദുരനുഭവം ഉണ്ടായ സംഭവത്തില്‍ എസ്‌ഐക്കും എസ്ഐക്കും സസ്പെന്‍ഷന്‍. എസ്ഐ ജോര്‍ജ് കുര്യനേയും എഎസ്ഐ സാജു പൗലോസിനേയും സസ്പെന്‍ഡ് ചെയ്തു. ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞതിലായിരുന്നു പരാതി. യുവതിയെ ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപം. മനോരമന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി.
മൂന്നാറിൽ മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. യുവതിയുടെ വിഡിയോയുടെ അടിസ്ഥാനത്തിലാണ് മൂന്നാർ പൊലീസ് സ്വമേധയാ കേസെടുത്തത്. തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഒക്ടോബർ 30ന് മൂന്നാറിലെത്തിയ മുംബൈ സ്വദേശിനി ജാൻവിക്കാണ് ദുരനുഭവം നേരിട്ടത്. സ്വന്തം അനുഭവം ഇവർ സാമൂഹ്യമാധ്യങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. യുവതിയിൽ നിന്ന് നേരിട്ട് വിവരങ്ങളെടുക്കാനും പൊലീസ് ശ്രമം തുടങ്ങി
മൂന്നാറിൽ മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയത് ദൗർഭാഗ്യകരമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഉണ്ടായത് നെഗറ്റീവ് സംഭവമാണ്. വലിയ പ്രതീക്ഷയോടെയാണ് കേരളത്തിൽ അവര്‍ എത്തിയത്. ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണ് കേരളമെന്നും മന്ത്രി കാസര്‍കോട് പറഞ്ഞു.