പഹല്‍ഗാം കൂട്ടക്കൊലയില്‍ പാക് ചാരസംഘടനയുടെ ബന്ധം ഉറപ്പിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തയ്ബ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സൈഫുള്ള കസൂരി ആണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇയാള്‍ ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ്. പാകിസ്ഥാനില്‍ നിന്നാണ് ആക്രമണം നിയന്ത്രിച്ചത്. ഭീകരസംഘത്തിന് പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചിരുന്നു. നാലംഗ സംഘത്തില്‍ മൂന്നുപേര്‍ പാക്കിസ്ഥാന്‍കാരാണ്. ദൃശ്യം പകര്‍ത്താന്‍ ഭീകരര്‍ ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിച്ചതായി സൂചനയുണ്ട്. റെസിസ്റ്റന്‍സ് ഫ്രണ്ട്’ എന്ന മറവില്‍ ലഷ്കറും ഐഎസ്ഐയുമാണ് കൂട്ടക്കൊല ആസൂത്രണം ചെയ്തതെന്ന് ഇന്ത്യ ഉറപ്പിച്ചു.
ലഷ്കറെ തയിബ ഡപ്യൂട്ടി ചീഫ് കസൂരി എന്ന സെയ്ഫുളള്ള ഖാലിദാണ് പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ . ലഷ്കറിന്റെ ഉപവിഭാഗമായ ടിആർഎഫ് അഥവാ ദ് റസിസ്റ്റൻസ് ഫ്രണ്ടിന് എല്ലാ പിന്തുണയും നൽകുന്നത് പാക് സൈന്യമാണ്. സെയ്ഫുള്ള കസൂരി. ഒരേ സമയം ലഷ്കർ സ്ഥാപകൻ ഹാഫിസ് സയിദിന്റെയും പാക് സൈന്യത്തിന്റെയും പ്രിയപ്പെട്ടവൻ. രണ്ടു മാസം മുമ്പ് പാക് പഞ്ചാബിലെ കങ്കൺപൂരിൽ സൈനികരെ അഭിസംബോധന ചെയ്ത് നടത്തിയത് ഒന്നാന്തരം വിഷം ചീറ്റൽ. 2026 ഫെബ്രുവരിക്ക് മുമ്പ് കശ്മീർ പിടിച്ചെടുക്കുമെന്നാണ് കസൂരിയുടെ പ്രഖ്യാപനം. പഹൽഗാമിൽ ലഷ്കർ ഇറക്കിയത് ദ റസിസ്റ്റൻസ് ഫോഴ്‌സ് എന്ന ഉപവിഭാഗത്തെ. സമുഹ മാധ്യമങ്ങളിലൂടെ തീവ്രവാദ റിക്രൂട്ട്മെന്റ് നടത്തുന്ന സംഘമായാണ് ടിആര്‍എഫ് തുടങ്ങിയത്.
കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയതിന് തൊട്ടുപിന്നാലെ രൂപീകരിക്കപ്പെട്ടു. ലഷ്കർ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ പേരുകൾക്ക് മതബന്ധം തോന്നുമെന്നതിനാൽ പാക് സൈന്യത്തിൻ്റെ നിർദേശമനുസരിച്ചാണ് ' ദ് റസിസ്റ്റൻസ് ഫ്രണ്ട് ' എന്ന പേര് തിരഞ്ഞെടുത്തത് എന്നാണ് സൂചന. നുഴഞ്ഞുകയറ്റത്തിനും ആയുധ, ലഹരി കടത്തിലും പരിശീലനം നേടിയവരാണ് ടിആര്‍എഫ് ഭീകരർ. 2020 മുതൽ സുരക്ഷാസേനക്ക് മേൽ ആക്രമണം നടത്തി വരുന്ന ടിആര്‍എഫ്നെ 2023 ൽ ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിച്ചു.