major-ravi

പഹൽഗാമിൽ ഭീകരർ പേര് ചോദിച്ച് ആളെ കൊന്നത് രാജ്യത്ത് വർഗീയ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമാണെന്ന് മേജർ രവി. ആണവായുധത്തേക്കാൾ പ്രഹരശേഷിയുള്ള വിഭജനത്തിന്റെ ആയുധത്തിന് കീഴ്പ്പെടാതെ ഒന്നിച്ചു നിൽക്കുകയാണ് ഈ നിർണായക ഘട്ടത്തിൽ വേണ്ടത്. പഹൽഗാം ആക്രമണത്തിന് തിരഞ്ഞെടുത്തതും കൃത്യമായ അജൻഡയോടെയാണ്. മിന്നൽ ആക്രമണം പോലെ ശക്തമായ സൈനിക നടപടി ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും മേജർ രവി മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY: