ജെഎൻയുവിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്താൻ യൂണിവേഴ്സിറ്റി ഇടപെടണമെന്ന് ഇടത് വിദ്യാർഥി സംഘടനകൾ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഇടത് സംഘടനകളുടെ കളിപ്പാവയെന്ന് ABVP. സംഘർഷത്തെ തുടർന്ന് ജെഎൻയുവിലെ തിരഞ്ഞെടുപ്പ് പ്രക്രീയകൾ നിർത്തി വച്ചിരിക്കുകയാണ്.
അടുത്ത വെള്ളിയാഴ്ച നടക്കേണ്ട തിരഞ്ഞെടുപ്പ് അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചത് ഇടത് വിദ്യാർഥി സംഘടനകൾക്ക് വേണ്ടിയെന്ന് ആരോപിക്കുകയാണ് ABVP. വിശാല ഇടതുസഖ്യം ഇല്ലാത്തതിനാൽ ഇത്തവണ ചരിത്രം സൃഷ്ടിച്ച്, വിജയിക്കുമെന്നും പ്രസിഡന്റ് സ്ഥാനാർഥി ശിഖ സ്വരാജ്.