ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്‍റെയും കുടുംബത്തിന്‍റെയും കൊലപാതകത്തില്‍ പ്രധാന കുറ്റവാളികളിലൊരാളായ മഹേന്ദ്ര ഹെംബ്രാമിനെ ശിക്ഷായിളവ് നല്‍കി വിട്ടയച്ചു. ജീവപര്യന്തം ശിക്ഷ അനുഭവിച്ചിരുന്ന മഹീന്ദ്ര ഹെബ്രാംമിനെ നല്ല നടപ്പ് പരിഗണിച്ച് ഒഡീഷ സര്‍ക്കാര്‍ വിട്ടയച്ചത്.
ഒറീസയിൽ കുഷ്‌ഠരോഗികൾക്കുവേണ്ടി സേവനമനുഷ്‌ഠിച്ചിരുന്ന സ്‌റ്റൈയ്‌ൻസ്, മക്കൾ ഫിലിപ്പ് (10), തിമോത്തി (ആറ്) എന്നിവരെ 1999 ജനുവരി ഇരുപത്തിരണ്ടിനാണു മനോഹർപൂരിൽ അവർ കിടന്നുറങ്ങിയ വാനിലിട്ടു ജീവനോടെ തീവച്ചു കൊന്നത്.
അതേസമയം, ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയ്ൻസ് വധക്കേസിലെ മുഖ്യപ്രതി ദാരാ സിങ് ശിക്ഷയിളവു തേടി നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ ഒഡീഷ സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ 24 വർഷമായി തടവിലാണെന്നും തന്റെ പ്രവൃത്തിയിൽ പശ്ചാത്തപിക്കുന്നതായും ശിഷ്ടകാലം സമൂഹത്തെ സേവിക്കാൻ ആഗ്രഹിക്കുന്നതായും ഹർജിയിലുണ്ട്.