അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ് അന്തരിച്ചു. ലക്‌നൗവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഈ മാസം മൂന്നിനാണ് പക്ഷാഘാതത്തെ തുടര്‍ന്ന് ആചാര്യ സത്യേന്ദ്രദാസിനെ ലക്നൗവിലെ എസ്ജിപിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.
ഇരുപതാം വയസ്സിൽ നിര്‍വാണി അഘാഡയില്‍ ചേര്‍ന്നാണ് സത്യേന്ദ്രദാസ് സന്യാസം സ്വീകരിച്ചത്. 1992 മാര്‍ച്ച് ഒന്നിനാണ് ആചാര്യ സത്യേന്ദ്ര ദാസ് അയോധ്യയില്‍ മുഖ്യപൂജാരിയായി ചുമതലയെടുത്തത്. വലിയ വിവാദങ്ങള്‍ നിലനിന്നിരുന്ന സമയമായിരുന്നു അത്. അതേവര്‍ഷം ഡിസംബറില്‍ ബാബറി മസ്ജിദ് പൊളിച്ചതോടെ അന്നത്തെ രാംലല്ല വിഗ്രഹം ടെന്റിലേക്ക് മാറ്റി. പിന്നീട് 2020 മാര്‍ച്ച് 25നാണ് രാംലല്ല വിഗ്രഹം ടെന്റില്‍നിന്ന് മാറ്റിയത്. അതുവരെ 28 വര്‍ഷം ടെന്റിനകത്തുവെച്ചാണ് സത്യേന്ദ്ര ദാസ് പൂജ നടത്തിയിരുന്നത്.
1992ല്‍ അയോധ്യക്ഷേത്രത്തിന്റെ മുഖ്യപൂജാരി സ്ഥാനം ഏറ്റെടുത്തു. ജനുവരി 11ന് അയോധ്യ ക്ഷേത്രത്തിൽ പ്രാൺ പ്രതിഷ്ഠ ചടങ്ങിന്റെ ഒന്നാം വാർഷിക ആഘോഷത്തിലും ആചാര്യ സത്യേന്ദ്ര ദാസ് പങ്കെടുത്തിരുന്നു.
.