രാജ്യതലസ്ഥാനത്തു ചിത്രം തെളിഞ്ഞതോടെ സര്‍ക്കാര്‍ രൂപീകരണത്തിനു അവകാശവാദം ഉന്നയിച്ച് ബിജെപി. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.
കേജ്‌രിവാളിന്റെയും ഒപ്പമുള്ളവരുടെയും അഴിമതികള്‍ തുറന്നുകാട്ടിയെന്നും വീരേന്ദ്ര സച്ച്ദേവ. തുടക്കത്തില്‍ ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് കണ്ടതെങ്കിലും പിന്നീട് ബിജെപിയുടെ കുതിപ്പ് തന്നെയായിരുന്നു. ഒടുവില്‍ കേവലഭൂരിപക്ഷവുമായി ബിജെപി ബഹുദൂരം മുന്നിലെത്തി.
അരവിന്ദ് കേജ്‌രിവാളടക്കം എഎപിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലായത് നേതൃത്വത്തേയും അണികളേയും നിരാശപ്പെടുത്തി. മനീഷ് സിസോദിയയും അതിഷിയും സത്യേന്ദ്ര ജെയിനും സൗരഭ് ഭരദ്വാജും പിന്നിലാണ്. കോണ്‍ഗ്രസ് ഒരിടത്ത് മാത്രമാണ് മുന്നില്‍.
ഉച്ചയോടെ അന്തിമ ഫലമറിയാം. ആകെയുള്ള 70 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 60.54 ശതമാനം പേരാണ് വോട്ട് ചെയ്തത്.