ബസ് ഓടിക്കുന്നതിനിടെ റീലെടുത്ത ഡ്രൈവറേയും കണ്ടക്ടറേയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ചെന്നൈ കോയമ്പേട് നിന്ന് ഗിണ്ടി ഭാഗത്തേക്ക് പോയ സര്‍ക്കാര്‍ ബസിലാണ് സംഭവം. ഡ്രൈവര്‍ വാഹനം ഓടിച്ച് കൊണ്ടിരിക്കെ കണ്ടക്ടര്‍ അടുത്ത് വന്ന് നിന്ന് റീലെടുക്കുകയായിരുന്നു. വൈറലായതോടെ വിഡിയോ ഗതാഗതവകുപ്പിന്‍റെയും ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ കരാര്‍ തൊഴിലാളികളായ ഇരുവരേയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. 

ENGLISH SUMMARY:

Bus driver and conductor dismissed for recording a reel while driving. The incident took place on a government bus traveling from Chennai Koyambedu to Guindy. While the driver was operating the vehicle, the conductor stood nearby and recorded a reel. The video went viral, catching the attention of the transport department. As a result, both contract workers were dismissed from their jobs.