ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഗ്യാസ് സിലിണ്ടറുമായി പോയ ട്രക്കിന് തീപിടിച്ചു. സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ സ്ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. സ്ഫോടനത്തിന്റെ വ്യാപ്തിയെത്തുടര്‍ന്ന് ഫയർ എൻജിനുകൾക്ക് അടുത്തെത്താനാവുന്നില്ല. ഡൽഹി - വസീറാബാദ് റോഡില്‍വച്ചാണ് ഗ്യാസ് ട്രക്കിനു തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.