സി.എം.ആര്‍.എല്ലിന് നല്‍കിയ കരിമണല്‍ ഖനന ലൈസന്‍സ് റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാത് മാസപ്പടി വിവാദം ഉയര്‍ന്നതിന് ശേഷം മാത്രം. കരിമണല്‍ഖനന ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്രം 2019 നിയമഭേദഗതി കൊണ്ടു വന്നിട്ടും അഞ്ചു വര്‍ഷം വെച്ച് വൈകിപ്പിച്ച ശേഷം 2023 ഡിസംബര്‍ 18ാം തീയതിയണ് വ്യവസായ വകുപ്പ് ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്‍റെ പകര്‍പ്പ് മനോരമന്യൂസിന് ലഭിച്ചു.
എല്ലാ അറ്റമിക്ക് ധാതുക്കളുടെയും ഖനനം പൊതുമേഖലാ സ്ഥാപനങ്ങള്‍മാത്രം നടത്തിയാല്‍മതി എന്ന നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത് 2019 ഫെബ്രുവരി 19നാണ്. 2019 ഏപ്രിലില്‍ മൈനിംങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍കൊണ്ടുവന്നു. എന്നിട്ടും അഞ്ചു വര്‍ഷം വെച്ചു താമസിപ്പിച്ചതിന് ശേഷമാണ് കരിമണല്‍ഖനത്തിനായി സി.എം.ആര്‍.എല്‍ കമ്പനിയുടെ ഉപകമ്പനിയായ കേരള റെയര്‍ഏര്‍ത്ത്സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡിന് നല്‍കിയ നാല് ഖനന അനുമതികള്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കാന്‍ തയാറായത്. 2023 ഡിസംബര്‍ 18ാം തീയതി മാത്രമാണ് ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്. മാസപ്പടിവിവാദം ആളിപ്പടര്‍ന്നതോടെയാണ് സര്‍ക്കാരിന്‍റെ മനം മാറ്റം എന്ന് വ്യക്തം.
സിഎംആര്‍എല്ലിന് മുഖ്യമന്ത്രി വഴിവിട്ട് സഹായം നല്‍കിയതിന്‍റെ പ്രതിഫലമായാണ് വീണാവിജയന്‍റെ ബാങ്ക് അകൗണ്ടിലേക്ക് പ്രതിമാസം കമ്പനി ലക്ഷങ്ങള്‍കൈമാറിയതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപിച്ചിരുന്നു. അതിന് പിറകെയാണ് ഒരു ഉത്തരവിറക്കാന്‍ പോലും വ്യവസായ വകുപ്പ് വരുത്തിയ ദീര്‍ഘമായ കാലതാമസത്തിന്‍റെ വിവരങ്ങളും രേഖകളും പുറത്തുവരുന്നത്. 2016 ല്‍ കരിമണല്‍ കാണപ്പെടുന്ന തീരം വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുത്ത് നോട്ടിഫൈ ചെയ്യാം എന്ന് സുപ്രീം കോടതി ഉത്തരവ് നല്‍കിയിട്ടും സംസ്ഥാനം അവഗണിച്ചുവെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു.
Govt withdraws CMRL's right over balck sand mining after bribe allegations, documents