സിഎംആര്‍എല്‍ കേസില്‍ എസ്എഫ്ഐഒ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടിക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി. നാല് മാസത്തേക്കുകൂടിയാണ് നീട്ടിയത്. സിഎംആര്‍എ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ഇല്ലാത്ത സേവനത്തിനു മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ എക്സാലോജിക് കമ്പനിക്കു പണം നൽകിയെന്നാണ് കേസ്. എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) നൽകിയ പരാതിയിൽ കേസെടുക്കാൻ പ്രത്യേക കോടതി ഉത്തരവിട്ടത് തങ്ങളുടെ ഭാഗം കേൾക്കാതെയാണെന്നു ചൂണ്ടിക്കാട്ടി സിഎംആർഎൽ കമ്പനി ഹര്‍ജി നല്‍കിയിരുന്നു.