സേവനം ചെയ്യാതെയാണ് സി.എം.ആര്.എല്‍ പണം നല്‍കിയതെന്ന് വീണ വിജയന് മാത്രമല്ല എക്സാലോജിക് ഉദ്യോഗസ്ഥരും , സിഎംആര്‍എല്ലിന്റെ ഐ.ടി ഹെഡും മൊഴി നല്‍കിയിട്ടുണ്ടെന്നു ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. സി.എം.ആര്.എല്‍ ഉടമസ്ഥതയിലുള്ള എം.പവര്‍ കമ്പനിയില്‍ നിന്നു 50 ലക്ഷം വാങ്ങിയിട്ട് തിരികെ നല്‍കിയത് 5 ലക്ഷം മാത്രമാണ്. എന്തിനു വേണ്ടി വീണയ്ക്ക് പണം നല്‍കിയതെന്നാണ് ഇനി അറിയേണ്ടത്. അബുദാബി കോമേഷ്യല്‍ ബാങ്കില്‍ വീണയ്ക്ക് എക്കൗണ്ട് ഉണ്ടെന്ന ആരോപണത്തില്‍ എന്തുകൊണ്ടു മുഖ്യമന്ത്രിയുടെ കുടുംബം മാനനഷ്ട കേസ് ഫയല്‍ ചെയ്യുന്നില്ലെന്നും ഷോണ്‍ ജോര്‍ജ് തിരുവനന്തപുരത്ത് ചോദിച്ചു