ചിത്രം: Screengrab
ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി ഖലിസ്ഥാന്‍ ഭീകരര്‍. ഹമാസ് ഇസ്രയേല്‍ ആക്രമിച്ചതു പോലെ ഇന്ത്യയും കരുതിയിരിക്കുക എന്നാണ് വിഡിയോ സന്ദേശം. നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പട്‌വന്ത് സിങ് പന്നുവിന്റേതാണ് ഭീഷണി. ഇസ്രയേല്‍–ഹമാസ് സംഘര്‍ഷത്തില്‍ നിന്ന് പ്രധാനമന്ത്രി പഠിക്കണമെന്നും വിഡിയോ സന്ദേശത്തില്‍ പറയുന്നു. കാനഡയില്‍ നിന്നാണോ, അമേരിക്കയില്‍ നിന്നാണോ പന്നുവിന്റെ വിഡിയോ സന്ദേശം പുറത്തുവന്നതെന്ന് വ്യക്തമല്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പന്നുവിന്റെ ഛണ്ഡീഗഡിലെ സ്വത്തുക്കള്‍ കഴിഞ്ഞ മാസം എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. 2020 ല്‍ പന്നുവിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിക്കുകയും ഇയാളുടെ സംഘടനയെ നിരോധിക്കുകയും ചെയ്തിരുന്നു. കാനഡയിലെ ഹിന്ദുക്കളെല്ലാവരും ഇന്ത്യയിലേക്ക് മടങ്ങിപ്പോകണമെന്നും ഇയാള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു.
'Hamas like attack'; Gurpatwant Singh Pannun issues threats against India
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.